4 രൂപയ്ക്ക് നഷ്ടം 1.25 ലക്ഷം; ലോട്ടറിയിൽ പോയത് 1.25 കോടി | സൈബർ സാമ്പത്തിക തട്ടിപ്പ്; വേണം ജാഗ്രത 02

പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി യാദൃച്ഛികമായാണ് സോഷ്യൽ മീഡിയയിലൂടെ വിദേശത്തുള്ള ഒരു മലയാളി ഡോക്ടറുമായി സൗഹൃദത്തിലാകുന്നത്. യുവതി തന്റെ പരിഭവങ്ങളും കഷ്ടപ്പാടുകളും ഡോക്ടറുമായി പങ്കുവെച്ചു. കുറച്ചുനാളുകൾക്കുള്ളിൽ നഴ്സിന് വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് ഡോക്ടറുടെ വാ​ഗ്ദാനവും വന്നു. ഒരു ദിവസം യുവതിക്ക് കൂറിയർ ഏജൻസിയിൽനിന്ന്‌ ഒരു കോൾ വന്നു. വിദേശത്തുനിന്ന്‌ ഒരു സമ്മാനം ഡോക്ടർ അയച്ചിരിക്കുകയാണ്. പക്ഷേ, കൂറിയർ കെെയിൽ കിട്ടണമെങ്കിൽ സർവീസ് ചാർജും നികുതിയും യുവതി നൽകണം. 

യുവതി ഡോക്ടറോട് കാര്യം തിരക്കിയപ്പോൾ ഇന്ത്യയിലെ നികുതിയെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തനിക്ക് അറിയില്ലെന്നും വിലപിടിപ്പുള്ള ഒരു സമ്മാനമാണ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതു കേട്ടതോടെ കൂറിയർ ഏജൻസി ആവശ്യപ്പെട്ട തുക നൽകാൻ യുവതി തയാറായി. ബാക്കിയെല്ലാം പതിവുപോലെ. കൂറിയർ ഏജൻസി വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചിട്ട് പ്രതികരണവുമില്ല. പ്രതിസന്ധികളിൽനിന്നു രക്ഷിക്കാനെത്തിയ ഡേക്ടറെന്ന് അവകാശപ്പെട്ടയാളുടെ അറിവും ഇല്ല. 

Content Highlights: cyber financial frauds in kerala series

Continue reading