'ധൈര്യമായി ഒ.ടി.പി. പറഞ്ഞോളൂ.!' കൊത്തരുത് ഈ ചൂണ്ടയില്‍ | സൈബര്‍ സാമ്പത്തിക തട്ടിപ്പ്; വേണം ജാഗ്രത 01

പ്രതീകാത്മക ചിത്രം | Photo: canva
പ്രതീകാത്മക ചിത്രം | Photo: canva

അണ്‍നോണ്‍ നമ്പര്‍ - ഹലോ, രവി സാര്‍ അല്ലേ...?
രവി - അതെ, ആരാണ്...?
അണ്‍നോണ്‍ നമ്പര്‍ - സര്‍ ഞാന്‍ എച്ച്സിസി ബാങ്കില്‍നിന്നാണ് വിളിക്കുന്നത്. സാറിന്റെ ഡെബിറ്റ് കാര്‍ഡ് നാളെ എക്‌സ്പയര്‍ ആകും. വാലിഡിറ്റി എക്‌സ്റ്റെന്റ് ചെയ്യാന്‍ വേണ്ടിയാണ് വിളിക്കുന്നത്. സാറിന്റെ ഫോണില്‍ ഒരു ഒ.ടി.പി വന്നിട്ടുണ്ട്. അതൊന്നു പറയാമോ?
രവി - ഒ.ടി.പിയോ, അതൊന്നും ഷെയര്‍ ചെയ്യാന്‍ പാടില്ലല്ലോ...
അണ്‍നോണ്‍ നമ്പര്‍ - അതെ, സാര്‍ ബാങ്കില്‍ നിന്നല്ലാതെ ആര് വിളിച്ചാലും ഇതൊന്നും ഷെയര്‍ ചെയ്യരുത്. സാറിന്റെ കാര്‍ഡിന്റെ ലാസ്റ്റ് 4 ഡിജിറ്റുകൾ 4567 അല്ലെ. ഞങ്ങള്‍ ബാങ്കില്‍നിന്നാണ് വിളിക്കുന്നത്. ധൈര്യമായി ഒ.ടി.പി. പറഞ്ഞോളൂ...
രവി - ഓക്കെ...2011

ഇതൊരു സാങ്കല്പിക സാഹചര്യമാണ്. എവിടെയോ സംഭവിച്ചിരിക്കാൻ ഇടയുള്ള, നിങ്ങൾ നേരിട്ടിട്ടുള്ള, അല്ലെങ്കിൽ അറിഞ്ഞിരിക്കാൻ ഇടയുള്ള ഒരു സംഭവം. ക്ലൈമാക്സ് ഊഹിക്കാമല്ലോ...നിമിഷങ്ങൾക്കുള്ളിൽ രവിക്ക് നഷ്ടമായത് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ്. 

Content Highlights: cyber financial frauds in kerala

Continue reading