'നിശബ്ദത നമ്മുടെ ആർട്ട് ഓഫ് ലിവിങ് ആയി മാറിക്കഴിഞ്ഞു, ധീരമായി പ്രതികരിക്കുന്ന പൊതുസമൂഹമൊന്നുമില്ല'

യുദ്ധ വിധവകൾ, ലൈംഗിക അടിമകൾ... യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇരകളാകുന്നതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പക്ഷേ, സ്ത്രീയുടെ അതിജീവന ചരിത്രം എവിടെയും രേഖപ്പെടുത്താതെ പോകുന്നു. സുധാമേനോൻ രേഖപ്പെടുത്തുന്നത് ആ ചരിത്രമാണ്. യുദ്ധവും കലാപവും ദുരന്തങ്ങളും ദക്ഷിണേഷ്യൻ സ്ത്രീ അതിജീവിക്കുന്നതിന്റെ നേരനുഭവങ്ങൾ സുധ പങ്കുവെക്കുകയാണ്. എന്നാൽ, യുദ്ധവും കലാപവും മാത്രമാണോ അവളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നത്, അല്ല അത് മതപൗരോഹിത്യവും പാട്രിയാർക്കിയുമാണെന്ന് താൻ കണ്ടറിഞ്ഞ ജീവിതങ്ങൾ ഉദാഹരിച്ച് സുധാമേനോൻ ചൂണ്ടിക്കാണിക്കുന്നു.
- യുദ്ധമായാലും കലാപമായാലും സ്ത്രീകൾ എല്ലായ്‌പ്പോഴും പാസ്സീവ് വിക്ടിം ആണെന്നാണ് പറയുക. അവരുടെ ചരിത്രം എവിടെയും രേഖപ്പെടുത്താറില്ല. 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകത്തിലൂടെ വിസ്മരിക്കപ്പെട്ട ആ സ്ത്രീകളുടെ ജീവിതമാണ് നിങ്ങൾ പറഞ്ഞുവെക്കുന്നത് ?
Content Highlights: war widows, sex slaves, war and women; Sudha Menon Interview