എന്നോട് കാണിക്കുന്ന വൈരാഗ്യത്തിന് കാരണം പഴയ ബന്ധങ്ങൾ | പിരപ്പൻകോട് മുരളിയുമായി അഭിമുഖം

#വിഷ്ണു കോട്ടാങ്ങല്‍
പിരപ്പന്‍കോട് മുരളി | ഫോട്ടോ: മാതൃഭൂമി
പിരപ്പന്‍കോട് മുരളി | ഫോട്ടോ: മാതൃഭൂമി

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളി 80 വയസിന്റെ നിറവിൽ. നാടകകൃത്തെന്ന നിലയില്‍ 60 വര്‍ഷം പൂര്‍ത്തിയാകുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പിറന്നാളിനുണ്ട്. പൊതുവെ പിറന്നാളുകള്‍ കാര്യമായി ആഘോഷിക്കാത്ത  പീരപ്പന്‍കോട് മുരളി എഴുത്തിലും സാംസ്‌കാരിക ലോകത്തും ഇപ്പോഴും സജീവമാണ്. 2018-ൽ സി.പി.എം. സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായി ആയാണ് അദ്ദേഹത്തെ രേഖപ്പെടുത്തുന്നത്‌. തന്റെ നാടകജീവിതത്തേപ്പറ്റിയും രാഷ്ട്രീയത്തേപ്പറ്റിയും പീരപ്പന്‍കോട് മുരളി മനസു തുറക്കുന്നു.

ഇത്രയും കാലത്തെ നാടക ജീവിതവും രാഷ്ട്രീയവും എങ്ങനെ കാണുന്നു?

Content Highlights: lyricist, playwright, library activist and politician pirappancode Murali Interview

Continue reading