'അന്ന് ഒബാമ പറഞ്ഞു, മിസ്റ്റര്‍ മന്‍മോഹന്‍ താങ്കളാണ് എന്റെ ഗുരു, മോദി സമര്‍ത്ഥനാണ്..പക്ഷേ..'

#എം.കെ.നാരായണൻ / മനോജ്.കെ.ദാസ്
എം.കെ.നാരായണൻ | ഫോട്ടോ: ഫോട്ടോ:ഷഹീര്‍ സി.എച്ച്.
എം.കെ.നാരായണൻ | ഫോട്ടോ: ഫോട്ടോ:ഷഹീര്‍ സി.എച്ച്.

ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ്‌ എം.കെ. നാരായണൻ. ഒറ്റപ്പാലം എന്ന ഗ്രാമം സൃഷ്ടിച്ച തിളക്കമുള്ള താരങ്ങളിൽ ഒരാൾ. സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് രാജ്യം അദ്ദേഹത്തിന് പദ്മ പുരസ്കാരം നൽകി ആദരിച്ചു. 1955-ൽ ഐ. പി.എസിൽ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1987 മുതൽ 1990 വരെ ഐ.ബി. മേധാവിയായിരുന്നു. വിരമിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സഹമന്ത്രി പദവിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി. മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ഇന്ത്യ-യു.എസ്‌. ആണവക്കരാറിൽ നിർണായക പങ്കുവഹിച്ചു. പശ്ചിമബംഗാളിൽ ഗവർണറായും സേവനമനുഷ്ഠിച്ചു. മാർച്ചിൽ നവതിയിലേക്കെത്തുന്ന അദ്ദേഹം ചെന്നൈയിലാണ് സ്ഥിരതാമസം. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്‌ നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ

2023-ല്‍ ജി-20 അധ്യക്ഷപദവിയടക്കം തിളക്കമുള്ള സ്ഥാനത്തിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, 2024 പുലരുമ്പോള്‍ അതല്ല സ്ഥിതി, മാലദ്വീപുപോലെയുള്ള ഒരു ചെറുരാജ്യം അവിടെയുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജി-20 രാജ്യങ്ങളുടെ അധ്യക്ഷപദവി ഇന്ത്യയ്ക്ക് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടോ

Content Highlights: former nsa mk narayanan interview

Continue reading