ചാടിവീണ കടുവ, കാലിൽ കടിച്ച വയനാടൻ ആന, PT-7; എങ്കിലും കാടിനോട് പ്രണയം | അരുൺ സക്കറിയ അഭിമുഖം

ചെറുപ്പത്തിലേ കാടിന്റെ വഴിയെ പോയ ആളാണ് ഡോ. അരുണ്‍ സക്കറിയ. കണ്ണടച്ചാല്‍ അദ്ദേഹം കാണുന്നത് കാടുകളാണ്. കാതില്‍ മുഴങ്ങുന്നത് കാടിന്റെ സംഗീതമാണ്. ആനയും കടുവയും പല തവണ ആക്രമിച്ചിട്ടും പരാതിയോ പരിഭവമോ ഇല്ല. ഏത് നിമിഷവും കൊടുങ്കാട് കയറാനും അക്രമിച്ച് കീഴടക്കാന്‍ എത്തുന്ന മൃഗങ്ങളെ പിടിച്ച് കെട്ടാനുമെല്ലാം അരുണ്‍ സക്കറിയ തയ്യാറാണ്. മനുഷ്യരെപ്പോലെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന് മൃഗങ്ങളും. മനുഷ്യരേക്കാള്‍ കൂടുതല്‍ അദ്ദേഹം പഠിച്ചതും മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചാണ്. കാടുകയറിയ ജീവിതത്തെക്കുറിച്ച്, ജോലിയോടുള്ള പ്രണയത്തെക്കുറിച്ച് ഡോ. അരുണ്‍ സക്കറിയ സംസാരിക്കുന്നു.
പിറന്നാള്‍ സമ്മാനം കിട്ടിയ ഫോര്‍മാലിന്‍, കാടുകയറിയ വായന ഒടുവില്‍, കാടില്ലാതെ പറ്റില്ലെന്നായ ജീവിതം
Content Highlights: dr. arun zachariah interview Operation PT 7