കര്‍ഷക കുടുംബത്തില്‍ ജനനം, ഗറില്ലാ നേതാവില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്; പ്രചണ്ഡയുടെ നേപ്പാള്‍

Pushpa Kamal Dahal | Photo: Subhav Shukla/ PTI
Pushpa Kamal Dahal | Photo: Subhav Shukla/ PTI

സാൻവിച്ച് ബ്രഡ് കഷ്ണങ്ങൾക്കിടയിൽപ്പെട്ട ചീസ്
രണ്ട് ശക്തരായ അയൽരാജ്യങ്ങൾക്കിടയിൽ കിടക്കുന്ന നേപ്പാളിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അക്ഷരാർഥത്തിൽ കുടുങ്ങിക്കിടക്കുകയാണ് അവരുടെ രാഷ്ട്രീയവും നയതന്ത്രവും ഭാഗധേയവുമെല്ലാം. നേപ്പാളിന്റെ നിലനിൽപ്പുതന്നെ ഇരുരാജ്യങ്ങളേയും ആശ്രയിച്ചാണുള്ളത്. ഇരുവരേയും പിണക്കാതെ മാത്രമേ അവർക്കൊരു മുന്നോട്ടുപോക്കുള്ളൂ. മാവോവാദി ഗറില്ലാ നേതാവ് പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമ്പോഴും ഇതിന് മാറ്റമില്ല. ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം മെച്ചപ്പെടുത്താൻ പഴയ തർക്കങ്ങളെല്ലാം മറക്കുമെന്നാണ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രചണ്ഡ പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ തെറ്റിദ്ധാരണകളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഇതിനായി ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രത്യക്ഷത്തില്‍ ഇങ്ങനെയെല്ലാം പറയുമെങ്കിലും കാര്യങ്ങള്‍ ഇതിന് വിപരീതമാണ്. അധികാരമേറ്റെടുത്ത് അധികം വൈകാതെ തന്നെ ചൈനയോട് അടുക്കുന്നതിന്റെ സൂചനകള്‍ പ്രചണ്ഡ നല്‍കിക്കഴിഞ്ഞു. അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാഠ്മണ്ഡു -കെറുങ് റെയില്‍വേ (Kathmandu-Kerung) പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കുന്നതിനായി ചൈനീസ് സാങ്കേതിക സംഘം ഡിസംബര്‍ 27-ന് കാഠ്മണ്ഡുവിലെത്തി. ടിബറ്റന്‍ മേഖലയിലെ കെറുങ് നഗരത്തെ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട റെയില്‍വേ ലൈന്‍ പദ്ധതി. എട്ട് ബില്യണ്‍ യു.എസ്. ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നേപ്പാളിന്റെ വികസനത്തിന് ആക്കംകൂട്ടുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇത് രാജ്യത്തെ കടക്കെണിയിലാക്കുമെന്ന് മറുവിഭാഗവും വാദിക്കുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ്‌ പ്രചണ്ഡ സര്‍ക്കാറിന്റെ തീരുമാനം. 

Content Highlights: Who Is Pushpa Kamal Dahal, The New Pm Of Nepal?

Continue reading