പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നത് നെടുമാരന്റെ പകൽക്കിനാവോ...! തിരിച്ചുവരുമോ തമിഴ് പുലികൾ...?

Velupillai Prabhakaran | Photo: AP/PTI
Velupillai Prabhakaran | Photo: AP/PTI

''പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട്. അതിനെക്കുറിച്ച് തമിഴ് പ്രവാസികളോട് പറയുന്നതില്‍ സന്തോഷമുണ്ട്. പ്രഭാകരനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിച്ചേക്കാം. തമിഴ് ഈഴത്തെ മോചിപ്പിക്കാനുള്ള തന്റെ അടുത്ത പദ്ധതി അദ്ദേഹം ഉടന്‍തന്നെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള തമിഴര്‍ പ്രഭാകരനെ സ്വാഗതം ചെയ്യാന്‍ മുന്നോട്ട് വരണം. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് ഈ വെളിപ്പെടുത്തല്‍. മഹിന്ദ രാജപക്‌സെയുടെ ഭരണം അവസാനിച്ചതും നിലവിലെ ആഗോള സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രഭാകരന് പുറത്തുവരാനുള്ള അനുയോജ്യസമയമാണിത്.'' 

ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന ലോക തമിഴ് ഫെഡറേഷന്‍ നേതാവ് നെടുമാരന്റെ അവകാശവാദം ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെയും പുലി പ്രഭാകരനെയും ഒരിടവേളയ്ക്ക് ശേഷം ജനശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ്. 2009 മേയ് 18-ന് വടക്കന്‍ മുല്ലൈത്തീവ് ജില്ലയിലെ മുല്ലൈവായ്ക്കലില്‍വെച്ച് പ്രഭാകരനെ വധിച്ചെന്നാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുന്നത്. പ്രഭാകരന്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാഷ്ട്രം ആവശ്യപ്പെട്ട എല്‍.ടി.ടി.ഇക്കും അനുകൂലികള്‍ക്കുമെതിരേ ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിച്ച വ്യാപക സൈനിക നടപടിക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതെല്ലാം തള്ളിക്കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശവാദവുമായി നെടുമാരന്‍ രംഗത്തെത്തിയത്. സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നുമാണ് നെടുമാരന്റെ ആവശ്യം. 

Content Highlights: Who is LTTE leader Velupillai Prabhakaran, and How he died

Continue reading