വൈക്കത്തെ തുറന്ന വഴിയും ചരിത്രത്തിലെ അടയാത്ത ഏടും

#ഹര്‍ഷ സുരേന്ദ്രന്‍
ടി.കെ.മാധവന്‍
ടി.കെ.മാധവന്‍

സമൂഹത്തില്‍ വിവേചനമോ വേര്‍തിരിവോ നടക്കുമ്പോള്‍ അസാധാരണമായ എന്തോ ആണ് ചുറ്റും നടക്കുന്നതെന്ന തോന്നല്‍  കുഞ്ഞു മാധവനെ അസ്വസ്ഥനാക്കിയിരുന്നു. അത് ജാതിവ്യവസ്ഥയെ കുറിച്ചോ വംശീയ വിവേചനത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിട്ടല്ല. മറിച്ച് അനീതിക്കെതിരെ പൊരുതാനുള്ള ആര്‍ജ്ജവം ആ മനസ്സില്‍ എവിടെയോ ഉള്ളതുകൊണ്ടായിരുന്നു. അതാണ് ടി.കെ. മാധവന്‍ എന്ന കേരളം കണ്ട എക്കാലത്തെയും മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവിലേക്കുള്ള ദൂരം കുറച്ചതും  വൈക്കം ക്ഷേത്രത്തിലെ അയിത്തോച്ചാടനത്തില്‍ നിര്‍ണായകമായതും.

വലിയ ജാതി അഭിമാനിയായിരുന്ന നരിയഞ്ചിലാശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു മാധവന്റെ ആദ്യാക്ഷര കളരി. പക്ഷേ, നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കേണ്ട സമയം,  അവിടുത്തെ കുട്ടികളോടുള്ള ആശാന്റെ പെരുമാറ്റം മാധവന്റെ മനസ്സില്‍ തീക്കനല്‍ കോരിയിടുകയാണ് ചെയ്തത്. സവര്‍ണരായ കുട്ടികളെ വടികൊണ്ട് അടിച്ചിരുന്ന ആശാന്‍ അതല്ലാത്തവരെ ദൂരെനിന്ന് വടികൊണ്ട് എറിയുകയായിരുന്നു പതിവ്. തന്റെ കളിക്കൂട്ടുകാരനായ ഗോവിന്ദനെ വടികൊണ്ട് തൊട്ടടിച്ച് നരിഞ്ചലാശാന്‍ തനിക്ക് നേരെ വടിയെറിഞ്ഞപ്പോഴുണ്ടായ പ്രതിഷേധമായിരുന്നു നീതി നിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുംവേണ്ടി പൊരുതാനുള്ള മാധവന്റെ ആദ്യ പ്രചോദനം.

Content Highlights: vaikom satyagraha centenary

Continue reading