കടലിനും ദ്വീപുകള്‍ക്കും വേണ്ടി തമ്മിൽ തല്ല്, പിടിച്ചടക്കാൻ ചൈന; തെക്കൻ ചൈന കടൽ എന്ന തർക്കപ്രദേശം

സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തില്‍പ്പെടുന്നതും ഫിലിപ്പീന്‍സ് അവകാശവാദം ഉന്നയിക്കുന്നതുമായ തിറ്റു ദ്വീപ് (ഫയല്‍ ചിത്രം) | Photo: Bullit Marquez/AP Photo
സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തില്‍പ്പെടുന്നതും ഫിലിപ്പീന്‍സ് അവകാശവാദം ഉന്നയിക്കുന്നതുമായ തിറ്റു ദ്വീപ് (ഫയല്‍ ചിത്രം) | Photo: Bullit Marquez/AP Photo

ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ദക്ഷിണ ചൈന കടലിൽ നടത്തിയ നാവികാഭ്യാസങ്ങൾ ചൈനീസ് നാവികസേന നിരീക്ഷിച്ചതായി വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ, വിയറ്റ്നാം, തായ്‌ലൻഡ്‌, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ, ബ്രൂണെ എന്നിവിടങ്ങളിൽനിന്നുള്ള നാവികസേന കപ്പലുകളും വിമാനങ്ങളുമാണ് ആസിയാൻ-ഇന്ത്യ മാരിടൈം എക്സർസൈസിന്റെ (AIME 2023) രണ്ട് ദിവസത്തെ അഭ്യാസത്തിൽ പങ്കെടുത്തത്. ഇതിനിടെ ചൈനീസ് സൈന്യം വിയറ്റ്‌നാമിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ, നാവികസേന കപ്പലുകൾ പരസ്പരം കടന്നുപോയെങ്കിലും അശുഭകരമായി ഒന്നും സംഭവിച്ചില്ല.

തെക്കൻ ചൈന കടൽ മേഖല പിരിമുറുക്കത്തിലാകുന്നത് ഇതാദ്യമല്ല. ഒരു മാസം മുമ്പ് കോസ്റ്റ് ഗാർഡുകൾക്കു നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ഫിലിപ്പീൻസ് ആരോപിച്ചിരുന്നു. തെക്കൻ ചൈന കടലിലെ സെക്കൻഡ് തോമസ് ഷോൾ ( Second Thomas Shoal) എന്നറിയപ്പെടുന്ന പ്രദേശത്ത് വെച്ചാണ് ഫിലിപ്പീൻസിന്റെ കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫ്രർഡിനാന്റ് മാർക്കോസ് ജൂനിയർ രംഗത്തെത്തി. രാജ്യത്തിന്റെ ഒരിഞ്ച് പോലും നഷ്ടപ്പെടുത്തില്ലെന്നാണ് മാർക്കോസ് പ്രതികരിച്ചത്. ഒപ്പം ചൈനീസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തുകയും ചെയ്തു ഫിലിപ്പീൻസിന്റെ പ്രസിഡന്റ്. 

Content Highlights: Territorial disputes in the South China Sea

Continue reading