ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലേക്ക് ഇറാന്‍ വരുമ്പോള്‍, ഇന്ത്യയ്ക്ക് നേട്ടമോ കോട്ടമോ?

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും (ഫയല്‍ ചിത്രം) | Photo : PTI
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും (ഫയല്‍ ചിത്രം) | Photo : PTI

ചൈനയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ 2001-ല്‍ രൂപീകരിച്ച സംഘടന, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദേശിക സഹകരണ കൂട്ടായ്മ, ഏഷ്യ-യൂറോപ്പ് മേഖലയുടെ ഭൂവിസ്തൃതിയുടെ 60 ശതമാനവും ലോകത്തിലെ ആകെ ജനസംഖ്യയുടെ 40 ശതമാനത്തേയും പ്രതിനിധീകരിക്കുന്ന ബഹുരാഷ്ട്ര വേദി... ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്. ബദ്ധശത്രുക്കളായ ഇന്ത്യയുടേയും പാകിസ്താന്റേയും ചൈനയുടെയും നേതാക്കള്‍ ഒന്നിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരിക്കുമെങ്കില്‍, അത് സംഭവിക്കുന്ന അപൂര്‍വം അവസരങ്ങളിലൊന്നും ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ.) യോഗങ്ങളിലാണ്. ഇന്ത്യയ്ക്കും പാകിസ്താനും ചൈനയ്ക്കും പുറമേ പൊതുസുഹൃത്തായ റഷ്യയും നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന പ്രാദേശിക കൂട്ടായ്മയിലേക്ക് ഇറാന്‍കൂടി എത്തുകയാണ്. ഇന്ത്യ ആതിഥ്യമരുളിയ എസ്.സി.ഒയുടെ ഉച്ചകോടിയില്‍വെച്ചാണ് ഇറാന്‍ സംഘടനയിലെ
ഒന്‍പതാമത്തെ അംഗമായത്. 'ഇറാന്‍ ഇന്ന് എസ്.സി.ഒ. കുടുംബത്തില്‍ പുതിയ അംഗമായി ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കും ഇറാന്‍ ജനതയ്ക്കും ആശംസകള്‍ അറിയിക്കുന്നു', വെര്‍ച്വലായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനെ ഔദ്യോഗികമായി സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. 

തുടക്കം മുതല്‍ ഇന്നു വരെ 'ചൈനീസ് സ്വഭാവസ വിശേഷതകള്‍' പ്രകടമാക്കുന്ന എസ്.സി.ഒയില്‍ 2017 മുതല്‍ ഇന്ത്യ പൂര്‍ണ അംഗമാണ്. ചൈനീസ്-റഷ്യന്‍ താല്പര്യങ്ങള്‍ക്ക് പുറത്ത് കെട്ടിപ്പെടുത്തതാണെങ്കിലും; പാശ്ചാത്യവിരുദ്ധ ചേരിയെന്ന് വിലയിരുത്തുമ്പോഴും സംഘടനയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സമീപനമാണ് ഇന്ത്യ എല്ലായിപ്പോഴും സ്വീകരിക്കുന്നത്. ഒരു പടികൂടി കടന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്താരാഷ്ട്ര സഹകരണം സാധ്യമാകുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനുള്ള ഒരു വേദിയായി ഫോറത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഈ കൂട്ടായ്മയിലേക്കാണ് ഇറാന്‍ കൂടി എത്തുന്നത്. ചൈനയുമായും റഷ്യയുമായും ഒരുപോലെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇറാന്റെ വരവ് നിര്‍ണായകമാണ്. യുക്രൈന്‍ യുദ്ധത്തിലടക്കം സഹായിച്ച ഇറാനെ ഒപ്പം നിര്‍ത്താന്‍ റഷ്യയും വ്യാപാര പങ്കാളികളായ ചൈനയും ശ്രമിക്കുന്നതിനാല്‍ അവരുടെ എസ്.സി.ഒ. അംഗത്വത്തിന് വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍, ഇറാന്റെ എസ്.സി.ഒ. അംഗത്വം ഇന്ത്യയെ ഏതുതരത്തിലായിരിക്കും ബാധിക്കുക? ഇറാന്‍ ഔദ്യോഗികമായി എസ്.സി.ഒ. അംഗമാകുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുമോ അതോ കോട്ടമാകുമോ? 

Content Highlights: Iran’s induction in the Shanghai Cooperation Organisation

Continue reading