വിരട്ടാനല്ല കായികാധ്യാപകര്‍, ഇവിടെ എല്ലാം അന്താരാഷ്ട്രം; ഐഡിയല്‍ കാണിക്കും കായികകേരളത്തിന് മാതൃക

ഫുട്‌ബോള്‍ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്തെ മണ്ണില്‍ മറ്റു കായിക ഇനങ്ങള്‍ക്ക് അത്ര വേരോട്ടമില്ലായിരുന്നു. എന്നാല്‍, ആ മണ്ണെല്ലാം ഇളക്കിമറിച്ച് 2022-ല്‍ പുതുചരിത്രം പിറവികൊണ്ടു. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാധ്യമായി മലപ്പുറം രണ്ടാം സ്ഥാനം നേടി. 2023-ല്‍ രണ്ടാം സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിച്ചു. കടശ്ശേരി ഐഡിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റേയും ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള മറ്റു സ്‌കൂളുകളുടേയും ചിറകിലേറിയായിരുന്നു മലപ്പുറം ചരിത്രപരമായ കായികക്കുതിപ്പ് നടത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയും സ്‌കൂള്‍ ചാമ്പ്യന്‍മാരായ ഐഡിയല്‍ സ്‌കൂളിന്റെ നേട്ടം ഇതില്‍ വേറിട്ട് നില്‍ക്കുന്നതായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അധികൃതരുടെ പിന്തുണയും ലഭിച്ചാല്‍ കുട്ടികള്‍ക്ക് എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന ഉത്തമ മാതൃകയാണ് ഐഡിയല്‍ സ്‌കൂള്‍ സൃഷ്ടിച്ചിരിക്കുന്നത്. 2007-ല്‍ ആരംഭിച്ച ഐഡിയലിന്റെ കായിക പരീക്ഷണം ഇന്ന് ജില്ലയിലും സംസ്ഥാനത്തും സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ചിരിക്കുന്നു. ദേശീയ തലത്തിലും ഒട്ടേറെ താരങ്ങളെ ഐഡിയല്‍ സംഭാവന നല്‍കിയിട്ടുണ്ട്. കായികരംഗത്ത് വിപ്ലവകരമായ വിജയക്കുതിപ്പ് നടത്തിയ ഐഡിയല്‍ സ്‌കൂളില്‍ മാതൃഭൂമി ഡോട്ട് കോം സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഇവിടെ വിവരിക്കുന്നു...
നേട്ടത്തിന് പിന്നില്‍
Content Highlights: ideal school-secret-school meet