കൈകളില്‍ ചോരക്കറ, നയതന്ത്രത്തില്‍ അതികായന്‍; നൂറിലും കര്‍മനിരതനായ കിസിഞ്ജര്‍

ഹെന്റി എ. കിസിഞ്ജര്‍ | Photo: AP
ഹെന്റി എ. കിസിഞ്ജര്‍ | Photo: AP

2020-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 77 വയസ്സാണ്. 67 വയസ് പരമാവധി വിരമിക്കല്‍ പ്രായവും. ഈ വര്‍ഷം ഒക്ടോബറില്‍ 81 തികയുന്ന രാഷ്ട്രീയക്കാരനാണ് ഇന്ന് അമേരിക്കയുടെ തലപ്പത്ത്. എന്നാല്‍, കഴിഞ്ഞ മേയ് മാസത്തില്‍ നൂറ് പിന്നിട്ട ഒരു നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ അമേരിക്കക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമേരിക്കയും ചൈനയും കൊമ്പുകോര്‍ത്തു നില്‍ക്കുന്നുവെന്ന് വിലയിരുത്തുന്നതിനിടെ ഈ അമേരിക്കക്കാരനെ പിശുക്കില്ലാത്ത വിശേഷണങ്ങള്‍ക്കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വാഴ്ത്തുമ്പോള്‍ ലോകക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുമോ?

നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്, ഹെൻറി എ. കിസിഞ്ജര്‍ക്ക്. അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിസിഞ്ജര്‍, ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാര്‍ക്ക് കീഴിലില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹത്തെ ഒരു വിഭാഗം നയതന്ത്രജ്ഞതയുടെ സമാനതകളില്ലാത്ത ഒരേയൊരു രാജാവായി ചിത്രീകരിക്കുമ്പോള്‍, തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ജീവനറ്റുവീണ ശരീരങ്ങളുടെ ചോരപ്പാടുള്ള കൈകളുടെ ഉടമയെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇന്ത്യയോട് പുച്ഛവും പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് കടുത്ത അനിഷ്ടവും വെച്ചുപുലര്‍ത്തിയ കിസിഞ്ജര്‍ ശരിക്കും ആരാണ്? നൂറാം വയസ്സിലും കര്‍മനിരതനാവുന്ന കിസിഞ്ജര്‍, ഇന്നുവരെ കേട്ടകഥകളില്‍ നായകനോ അതോ വില്ലനോ?

Content Highlights: Henry Kissinger diplomat china visit India relation Vietnam war us state secretary Richard Nixon

Continue reading