സ്വര്‍ഗം പൂകാന്‍ പട്ടിണി കിടന്ന് മരിക്കുന്നവര്‍...! ദുരൂഹമരണങ്ങളുടെ സങ്കേതമായി ഷകഹോള

ഷകഹോളയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്തിന്‍റെ ആകാശദൃശ്യം | Photo: AFP
ഷകഹോളയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്തിന്‍റെ ആകാശദൃശ്യം | Photo: AFP

'പട്ടിണി കിടന്ന് മരിക്കാറായ അവരെ രക്ഷപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ, മരണമായിരുന്നു അവര്‍ക്ക് വേണ്ടത്. സ്വര്‍ഗത്തില്‍ പോയി ദൈവത്തെ കാണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹത്തെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല. ഒന്നും ചെയ്യാന്‍ സാധിക്കാതെ നോക്കിനില്‍ക്കാനേ എനിക്കും സംഘത്തിനും കഴിയുമായിരുന്നുള്ളൂ.'

കെനിയയിലെ മലിന്‍ഡിക്ക് സമീപം ഷകഹോള വനമേഖലയില്‍ പട്ടിണി കിടന്ന് മരണത്തെ കാത്തിരിക്കുന്നവരെ നേരിട്ട് പോയി കണ്ടതിന് ശേഷം വിക്ടര്‍ കൗഡോ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ദാരുണമായിരുന്നു താന്‍ കണ്ട കാഴ്ചകളെന്ന് വിക്ടര്‍ വിശദീകരിച്ചു. ഷകഹോളയില്‍നിന്ന് ഇക്കഴിഞ്ഞ മെയ് 13-നു മാത്രം 22 മൃതദേഹങ്ങളാണ് അധികൃതര്‍ കണ്ടെടുത്തത്. ഇതോടെ മരണപ്പെട്ടവരുടെ സംഖ്യ 200 കടന്നു. മൃതദേഹങ്ങളെല്ലാം കുഴിയില്‍ പകുതി മൂടിയ നിലയിലായിരുന്നു. മരിച്ചവരെല്ലാം നിരാഹാരം കിടന്നിരുന്നുവെന്നാണ് വിവരം. ദുരൂഹമായ കൂട്ടമരണങ്ങളുടെ കാരണം തേടിപ്പോയപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് അധികൃതര്‍ക്ക് മുന്‍പില്‍ ചുരുളഴിഞ്ഞുവന്നത്. 

Content Highlights: Details of Kenya's Starvation Cult Which Killed Hundreds in Shakahola Forest

Continue reading