പത്മഭൂഷണ്‍ ജേതാവ്, കെ.വി കാമത്തിന്റെ പിന്‍ഗാമി: ചന്ദാ കോച്ചാറിന് അടിതെറ്റിയതെവിടെ

1961-ല്‍ രാജസ്ഥാനിലെ ജോധ്പുറില്‍ ജനനം. ജയ്പൂരിലും മുംബൈയിലുമായി പഠനം. ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയതിന് ശേഷം 23-ാം വയസ്സില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അവരെ തേടിയെത്തിയ അധികാരങ്ങളും ബഹുമതികളും എണ്ണമറ്റതായിരുന്നു. ചന്ദാ കോച്ചാര്‍- ഫോര്‍ബ്‌സ് മുതല്‍ ടൈംസ് വരെയുള്ള പട്ടികയില്‍ അംഗം. 2011-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പക്ഷെ പിന്നീടങ്ങോട്ട് വിവാദകലുഷിതമായ അവരുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടികളും വലുതായിരുന്നു.
2023 ജനുവരി 9-ാം തീയ്യതി ചന്ദാ കോച്ചാറിന്റെ അറസ്റ്റ് നിയമപരമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവോടെ തത്ക്കാലത്തേക്കെങ്കിലും തിരശ്ശീല വീഴുന്നത് വര്‍ഷങ്ങള്‍ നീണ്ട് നില്‍ക്കുന്ന നിയമപോരാട്ടത്തിനാണ്.
Content Highlights: Chanda Kochhar, Deepak Kochhar, Videocon, Essar, ICICI, CBI