എടുത്തുവളര്‍ത്തി, വേട്ടയാടാന്‍ പഠിപ്പിച്ച് കാട്ടിലേക്കയച്ചു; എല്‍സ, മനുഷ്യന്‍ വളര്‍ത്തിയ പെണ്‍സിംഹം

ജോയ് ആഡംസണ്‍ എല്‍സക്കൊപ്പം | Photo : Express Newspapers/Getty Images
ജോയ് ആഡംസണ്‍ എല്‍സക്കൊപ്പം | Photo : Express Newspapers/Getty Images

എല്‍സാ.... ജോര്‍ജ് ഉറക്കെ വിളിച്ചു. അവള്‍ തിരിഞ്ഞുനോക്കിയില്ല. എല്‍സാ... എല്‍സാ... ജോര്‍ജ് വീണ്ടും വീണ്ടും വിളിച്ചു. തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു. അവളുടെ കാലുകള്‍ക്ക് വേഗം വര്‍ധിക്കുന്നതായി ജോര്‍ജിന് തോന്നി. അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് അവള്‍ നടന്നകലുന്നതും നോക്കി കെനിയയിലെ ആ മരുപ്രദേശത്ത് ജോര്‍ജും ജോയിയും നിന്നു. എല്‍സ, അവള്‍ തന്റെ ഭാവി കണ്ടെത്തിയിരിക്കുന്നുവോ? അവര്‍ പരസ്പരം നോക്കി. എല്‍സയില്ലാതെ അവര്‍ ക്യാമ്പിലേക്ക് മടങ്ങി. അവളെ തനിച്ചാക്കി മടങ്ങണമോ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായം ഇവിടെ അവസാനിക്കുകയാണോ, ക്യാമ്പിലെത്തിയിട്ടും ഇരുവരും ആശയക്കുഴപ്പത്തിലായിരുന്നു. സിംഹക്കൂട്ടം അവളെ അംഗീകരിക്കും വരെ വനത്തില്‍ തന്നെ തുടരാം എന്ന നിര്‍ദേശമാണ് അവസാനം വരേയും ജോര്‍ജ് മുന്നോട്ട് വെച്ചത്. എങ്കിലും ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കിരുവര്‍ക്കും സാധിച്ചില്ല. ജോയി വീണ്ടും ടൈപ്പ് റൈറ്റര്‍ കൈയിലെടുത്തു, എഴുതി നിര്‍ത്തിയിടത്ത് നിന്ന് എല്‍സയുടെ കഥ വീണ്ടും എഴുതാന്‍ തുടങ്ങി. 

എല്‍സ. ജോര്‍ജ് ആഡംസണും ജോയി ആഡംസണും എടുത്ത് വളര്‍ത്തിയ പെണ്‍സിംഹമായിരുന്നു അവള്‍. വടക്കന്‍ കെനിയയില്‍ ഒരു വനപ്രദേശത്ത് നിന്നും ഒരു സഫാരിക്ക് ഇടയില്‍ ജോര്‍ജിനും ജോയിക്കും ലഭിച്ച മൂന്ന് സിംഹക്കുഞ്ഞുങ്ങളില്‍ ഒരുവള്‍. മറ്റ് രണ്ട് സിംഹക്കുഞ്ഞുങ്ങളേയും മൃഗശാലയിലേക്ക് മാറ്റിയപ്പോള്‍ എല്‍സയെ കൂടെനിര്‍ത്തുകയായിരുന്നു ജോയിയും ജോര്‍ജും. ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍, കണ്ണുകള്‍ പോലും തുറക്കാത്ത സ്ഥിതിയില്‍ ലഭിച്ച അവളെ രണ്ടര വയസുവരെ സ്വന്തം കുട്ടിയെപ്പോലെയാണ് ജോര്‍ജ്ജും ജോയിയും വളര്‍ത്തിയത്. സിംഹം എന്ന വന്യജീവി മനുഷ്യനുമായി എത്രത്തോളം ഇണങ്ങി വളരുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു ജോര്‍ജും ജോയിയും. അസാധാരണമായിരുന്നു അവളുടെ ജീവിതകഥ. 

Content Highlights: The fascinating story of Elsa the lioness and Joy Adamson

Continue reading