സ്വതന്ത്ര ഇന്ത്യയുടെ അനിഷേധ്യ നേതാവാകേണ്ടിയിരുന്ന നേതാജി, ആ മരണത്തിന് പിന്നില്‍ എന്ത്?

ഭാഷ, ഭക്ഷണം, വസ്ത്രം, സംസ്‌കാരം ഇങ്ങനെ മനുഷ്യനെ എങ്ങനെയൊക്കെ തരംതിരിക്കാമോ അത്തരത്തിലൊക്കെ വിഭജിക്കപ്പെട്ടിരുന്ന കുറേ നാട്ടുരാജ്യങ്ങളെ ചേര്‍ത്ത് ബ്രീട്ടീഷുകാര്‍ ഒരു സാമ്രാജ്യം ഉണ്ടാക്കുന്നു. തദ്ദേശീയരായ ജനങ്ങളെ പീഡിപ്പിച്ചും അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കിയും 200 വര്‍ഷത്തോളം അവര്‍ ആ നാട് മുടിച്ച് ജീവിക്കുന്നു. ഒടുവില്‍ ഈ പീഡനങ്ങളില്‍ നിന്നും മോചിതരാകാനായി വൈവിധ്യങ്ങളെ വെടിഞ്ഞ് ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നു.
സമാധാനപരമായ സമരങ്ങളിലൂടെ പോരാടിയിരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ സായുധവിപ്ലവത്തിന്റെ ചോരത്തിളപ്പുമായി ഒരു പുതിയ നേതാവ് അവതരിക്കുന്നു. അയാളുടെ പിന്നില്‍ അനേകായിരം ജനങ്ങളും അണിചേര്‍ന്നു. സായുധ പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാരെ വിറപ്പിച്ച് അയാളും സംഘവും സ്വാതന്ത്ര്യത്തിലേക്ക് അടുത്തു. ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും പരമോന്നത സ്ഥാനം വഹിക്കേണ്ടിയിരുന്ന ആ നേതാവ് പൊടുന്നനെ അപ്രത്യക്ഷമാവുന്നു. ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് അഭ്യൂഹം.
Content Highlights: Subhas Chandra Bose's Birthday 2023, mystery behind Netaji's death