യതി; മഞ്ഞുമനുഷ്യനോ കെട്ടുകഥയോ...? | Yeti | ആര്‍ക്കറിയാം

ഇന്ത്യന്‍ ആര്‍മി പങ്കുവെച്ച ചിത്രം
ഇന്ത്യന്‍ ആര്‍മി പങ്കുവെച്ച ചിത്രം

2019 ഏപ്രില്‍ 9, ഹിമാലയത്തിലെ മകാലു ബേസ് ക്യാമ്പിനടുത്തായി പര്‍വ്വതാരോഹണം നടത്തുകയായിരുന്ന ഇന്ത്യന്‍ പട്ടാളസംഘം അസാമാന്യ വലിപ്പത്തിലുള്ള കാല്‍പ്പാടുകള്‍ കാണുന്നു. ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള ആ കാല്‍പ്പാദത്തിന്റെ ചിത്രം അവര്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ഹിമാലയന്‍- ടിബറ്റന്‍ മേഖലകളിലെ നാടോടിക്കഥകളില്‍ പ്രതിപാദിക്കുന്ന യതിയുടെ കാല്‍പ്പാടുകളാണോ ഇത് എന്നൊരു സംശയം കൂടി അവര്‍ ചിത്രത്തിനൊപ്പം പങ്കുവെച്ചു. പതിറ്റാണ്ടുകളായി ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന യതി എന്ന ദുരൂഹ ഹിമമനുഷ്യന്‍ അങ്ങനെ വീണ്ടും വലിയ ചര്‍ച്ചയായി. 

ഇതിനു മുമ്പും നിരവധി പര്‍വ്വതാരോഹകര്‍ യതിയെ കണ്ടതായും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായും പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും കൃത്യമായ തെളിവുകളോ ലഭിച്ച തെളിവുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറയോ ഉണ്ടായിരുന്നില്ല. എന്തായാലും ഇന്ത്യന്‍ ആര്‍മിയുടെ ട്വീറ്റോടെ സംഗതി മാറിമറിഞ്ഞു. ആദിമമനുഷ്യനില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിനിടയില്‍ എവിടെയോ നിലച്ചുപോയ യതിയെ വെറും സങ്കല്‍പ്പമാക്കി നിര്‍ത്താനുള്ള ഗൂഢശ്രമത്തിനേറ്റ അടിയാണ് ഇന്ത്യന്‍ ആര്‍മിയുടെ കണ്ടെത്തലെന്ന് യതിവാദികള്‍ അടിവരയിട്ടു പറഞ്ഞു. അല്ലാത്തവര്‍ കരസേനയുടെ ഈ പോസ്റ്റിനെ നിശിതമായി വിമര്‍ശിച്ചും രംഗത്തുവന്നു.

Content Highlights: mystery behind yeti, human snowman, abominable snowman, aarkkariyam, yeti footprint

Continue reading