ഏക സിവിൽകോഡ് ധ്രുവീകരണത്തിന് അടിത്തറയാകരുത്; ആദ്യം കരടുനിയമം അവതരിപ്പിക്കൂ | പ്രതിഭാഷണം

ഏക സിവില്‍ കോഡ് വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയവേദിയില്‍ ചൂടുപിടിച്ച വിഷയമായി തീര്‍ന്നിരിക്കുകയാണ്. 110 മാസമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി ഇനി കഷ്ടിച്ച് പത്തുമാസം മാത്രം ബാക്കിയുള്ള തന്റെ ഭരണകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഒരു രാജ്യത്തിന് എങ്ങനെ രണ്ടു നിയമങ്ങളുമായി മുന്നോട്ടുപോകാമെന്ന വാദം മധ്യപ്രദേശിലെ ബി.ജെ.പി. പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
ഏക സിവില്‍ കോഡ് എന്നത് ഒരു പുതിയ കാര്യമേ അല്ല. ഭരണഘടനാ സമിതിയുടെ ചര്‍ച്ചകളില്‍ വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സാമൂഹിക നിയമപ്രശ്‌നം തന്നെയാണ് അത്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ നാലാം ഭാഗത്തില്‍ നാല്‍പത്തിനാലാം ഖണ്ഡികയായി രാജ്യത്തിന് ഒരു പൊതുനിയമം ഉണ്ടാകേണ്ടതാണെന്ന നിര്‍ദേശം കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. സിവില്‍ കോഡിനെ ശക്തിയായി പിന്തുണയ്ക്കുന്ന ആളുകള്‍ ഈ ഭരണഘടന അനുച്ഛേദത്തെയാണ് വലിയ ശബ്ദത്തോടുകൂടി ഉയര്‍ത്തിപ്പിടിക്കുന്നത്.
Content Highlights: BJP to introduce Uniform Civil code , Prathibhashanam column by CP John