ആയുധം വെച്ച് കീഴടങ്ങുമോ അതോ അങ്കത്തിനിറങ്ങുമോ? മഹാരാഷ്ട്ര ക്ലൈമാക്‌സിൽ പവാറിന്റെ റോൾ എന്താവും?

ഞങ്ങളുടെ ദൈവം, ദീപസ്തംഭം, മാര്‍ഗദര്‍ശി; ഒപ്പം പ്രിയപ്പെട്ട നേതാവ്. അദ്ദേഹത്തിനോടല്ലാതെ ഞങ്ങള്‍ ആരുടെ അനുഗ്രഹം വാങ്ങും. ദൈവത്തെ കാണാന്‍ മുന്‍കൂര്‍ അനുമതിയെടുക്കേണ്ടതുണ്ടോ? പവാര്‍ ജി ഇവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞു, ഞങ്ങളെല്ലാവരും അനുഗ്രഹത്തിനായി ഓടിയെത്തി, അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചു. എന്‍.സി.പിയെ ഇനിയങ്ങോട്ടും ഒരുമിച്ച് കൊണ്ടുപോവണമെന്ന് അഭ്യര്‍ഥിച്ചു.
Content Highlights: Sarad pawar power In NCP politics