യാത്രകളുടെ ജനാധിപത്യം: ഗാന്ധി മുതല്‍ രാഹുല്‍ വരെ; രാജ്യം നടന്നു തീര്‍ത്ത രാഷ്ട്രീയ വഴികള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാഡീഞരമ്പുകളില്‍ അലിഞ്ഞുചേര്‍ന്നതാണ് രാഷ്ട്രീയാത്രകള്‍. ജനങ്ങള്‍ക്കിടയിലേക്കുള്ള യാത്രകള്‍, ജനങ്ങളോടൊപ്പമുള്ള യാത്രകള്‍. രാജ്യത്തിന്റെ ജാതകം തന്നെ മാറ്റിയെഴുതിയവയായിരുന്നു ആ യാത്രകള്‍ പലതും. ഗാന്ധിജി ദണ്ഡിയാത്രയും ഇന്ത്യയുടെ ആത്മാവിനെ അറിയാന്‍ കല്‍ക്കരി തീവണ്ടിയില്‍ രാജ്യത്തിന്റെ മുക്കും മൂലയും ലക്ഷ്യമാക്കി നടത്തിയ യാത്രകളും ഈ മഹാരാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ഊര്‍ജ്ജമായി. യാത്രകള്‍ നടത്തി രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്ന ചരിത്രം തുടങ്ങുന്നത് ദണ്ഡിയില്‍ നിന്നുതന്നെയാണ്. 240 കിലോ മീറ്ററാണ് അന്ന് ഗാന്ധിജിയും അനുയായികളും കാല്‍നടയായി നടന്നു തീര്‍ത്തത്. പിന്നീടും രാജ്യം കണ്ടു നിരവധി അനവധിയാത്രകള്‍. കീഴടക്കാനും വിജയിക്കാനും ചേര്‍ത്തുനിര്‍ത്താനും ഭിന്നിപ്പിക്കാനും ആ യാത്രകള്‍ക്കായി. ഗാന്ധിജിയില്‍നിന്ന് തുടങ്ങി രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യയുടെ രാഷ്ട്രീയ യാത്രകളുടെ ചരിത്രം.
രഥയാത്രകളുടെ മുന്‍ഗാമി
Content Highlights: famous political Yatra's in India ,