വൈ.എം.സി.എ. ബാലചിത്രരചന മത്സരം അടിമാലിയിൽ

അടിമാലി: വൈ.എം.സി.എ. അഖിലകേരള ബാലചിത്രരചനമത്സരം അടിമാലിയിൽ സംഘടിപ്പിച്ചു. നഴ്സറി മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി നാല് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. നഴ്സറി വിഭാഗത്തിൽ കളറിങ് മത്സരവും മറ്റ് വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിച്ചത്.
സോപാനം സാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് ടോം വി. തോമസ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി അഡ്വ. നോബിൾ മാത്യു, ട്രഷറർ രാജേഷ് വി. ജോസ്, നാഷണൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഡോ. ബിജു മാന്തറക്കൽ എന്നിവർ നേതൃത്വം നൽകി.
Content Highlights: Hundreds of children participated in the YMCA All Kerala children's painting competition held at Viswadeepthi CMI Public School in Adimali.