മഴയെത്തി; വീണ്ടും സജീവമായി വെള്ളച്ചാട്ടങ്ങൾ; സഞ്ചാരികളുടെ തിരക്കേറി

ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന ഗുഹാ മുഖം.
ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിൽ നിന്ന് വെള്ളം ഒഴുകി എത്തുന്ന ഗുഹാ മുഖം.

തൊടുപുഴ: വരണ്ട കാലാവസ്ഥയിൽ നീരൊഴുക്ക് കുറഞ്ഞ് ഭംഗി മങ്ങിയ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയോടെ തൊടുപുഴയ്ക്ക് സമീപമുള്ള രണ്ടു പ്രധാന വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. വണ്ണപ്പുറം പഞ്ചായത്തിലെ ആനചാടിക്കുത്തും വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കിയുമാണ് മഴക്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാകുന്ന രണ്ടു വെള്ളച്ചാട്ടങ്ങൾ.

ഈ വർഷം കാലവർഷവും തുലാവർഷവും പൊതുവെ കുറവായിരുന്നതിനാൽ നവംബർ ആദ്യംതന്നെ ഇരു വെള്ളച്ചാട്ടങ്ങളിലെയും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും മങ്ങിയിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയോടെ വീണ്ടും നീരൊഴുക്ക് ശക്തമായി. വെള്ളച്ചാട്ടങ്ങൾ പഴയ സൗന്ദര്യം വീണ്ടെടുത്തു. ഇതോടെ ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ തിരക്കും വർധിച്ചു. മഴയുടെ വരവോടെ പ്രകൃതിഭംഗി ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടങ്ങളിലേക്ക് എത്തുന്നത്.

Content Highlights: Waterfalls near Thodupuzha including Aanachadikuth and Nhandirukki regain their beauty following recent rains, attracting a heavy rush of tourists.