ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.

മൂന്നാർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ടീം
മൂന്നാർ ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ടീം

ആനച്ചാൽ: മൂന്നാർ ഉപജില്ല കലോത്സവത്തിൽ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ഓവറോൾ കിരീടം നേടി. ജനറൽ വിഭാഗം കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 61 മാർക്ക് നേടി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ 62 മാർക്കും ഹൈസ്കൂൾ വിഭാഗത്തിൽ 245 മാർക്കു നേടി രണ്ടാം സ്ഥാനവും ആണ് മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയത് . തമിഴ് വിഭാഗം കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 40 മാർക്കോടെ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ 43 മാർക്കോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ 50 മാർക്കോടെ ഒന്നാം സ്ഥാനവും ആണ് ഇവർ കരസ്ഥമാക്കിയത്. എല്ലാ വിഭാഗത്തിലെയും മികച്ച പ്രകടനത്തോടെയാണ് ഇവർക്ക് ഓവറോൾ ട്രോഫി ലഭിച്ചത്.

Content Highlights: Munnar Little Flower Girls High School bagged the overall championship at the Munnar sub-district school arts festival with top performances in general and Tamil categories.