പൈപ്പ് പണിയാകും

കായികമേളയ്ക്ക് വിലങ്ങുതടിയായി ജല അതോറിറ്റി പൈപ്പ്

കട്ടപ്പന : കാൽവരി ഹൈസ്കൂൾ ഗ്രൗണ്ടിൽ സബ്ജില്ലാ കായികമേള നടക്കുമ്പോൾ, കാൽവരിമൗണ്ട് ഹൈസ്കൂൾ മൈതാനത്തോട് ചേർന്ന് സംസ്ഥാന ജലമിഷന്റെ പൈപ്പുകൾ നിരത്തിയിട്ടിരിക്കുന്നത് അസൗകര്യം സൃഷ്ടിക്കുന്നു. പൈപ്പുകൾ നിരന്നുകിടക്കുന്നതു കാരണം മൈതാനത്തിനു സമീപത്തുകൂടി കുട്ടികൾക്ക് നടക്കാൻ സാധിക്കുന്നില്ല.

റോഡിലൂടെ ഒരു വാഹനം പോയാൽ പൈപ്പിനുമുകളിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്.

പൈപ്പിന് മുകളിൽ കയറുമ്പോൾ കുട്ടികൾ വീഴാനും സാധ്യതയേറെയാണ്. കട്ടപ്പന വിദ്യാഭ്യാസജില്ലയിലെ 1500-ൽ അധികം കുട്ടികൾ മൈതാനത്ത് എത്തും.

പൈപ്പുകൾ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും പി.ഡബ്ല്യു.ഡി. എൻജിനിയർക്കും പഞ്ചായത്ത് നിർദേശം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഇനിയെങ്കിലും അനാസ്ഥ മാറണം.