കെ.എസ്.എസ്.പി.എ. വാർഷികം

കട്ടപ്പന: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി നിയോജകമണ്ഡലം വാർഷികം റോയി കെ. പൗലോസ് ഉദ്ഘാടനംചെയ്തു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാനകമ്മിറ്റിയംഗം സി. തങ്കദുരൈ, കെ.എ. മാത്യു, ജി. മോഹനൻനായർ, ജോസ് വെട്ടിക്കാല, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Roy K Paulose inaugurated the Kerala State Service Pensioners Association Idukki constituency annual meet held at Kattappana.