ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വാർഷികം

ചെറുതോണി : ഇടുക്കി രൂപതയുടെ ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റിന്റെ വാർഷിക പൊതുയോയം നടന്നു. എച്ച്.ഡി.എസ്. ഡയറക്ടർ ഫാ ജോസഫ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജെയിസ് ശൗര്യാംകുഴി അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറിയും രൂപതാ പ്രസിഡൻറുമായ കുഞ്ഞമ്മതോമസ്, സെക്രട്ടറി എബിൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു അഭയൻ, സന്ധ്യാ രാജേഷ്, യൂണിറ്റ് പ്രസിഡൻറ് ഷീലു തോമസ് എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചു.
Content Highlights: Girijyothi Credit Union Kanjikuzhy unit held its annual general body meeting at St. Mary's Parish Hall, inaugurated by Fr. Joseph Kochukunnel.