62-ൽനിന്ന് രണ്ടു മാസം കൊണ്ട് 10 കിലോ കുറച്ചതിങ്ങനെ; പങ്കുവച്ച് അമേയ

മോഡലായാണ് തുടക്കമെങ്കിലും അമേയ മാത്യുവിനെ ഇന്നും ആളുകൾ തിരിച്ചറിയുന്നത് കരിക്ക് എന്ന വെബ്സീരിസിലൂടെയാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവായ താരം കുറഞ്ഞ സമയം കൊണ്ടാണ് വണ്ണം കുറച്ച് ഫിറ്റ്നസ് നേടിയെടുത്തത്. ഇപ്പോഴിതാ വണ്ണം കുറച്ചത് എങ്ങനെയെന്ന് ആരോഗ്യമാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് അമേയ.
അറുപത്തിരണ്ടു കിലോ ആയിരുന്നു. അങ്ങനെ പോയപ്പോഴാണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. രണ്ടു മാസം കൊണ്ട് പത്തു കിലോയോളം കുറച്ചു. വർക്കൗട്ടില്ലാതെ ഡയറ്റ് നോക്കിയിട്ട് കാര്യമില്ല. രണ്ടും ഒരുപോലെ ചെയ്താലേ ഫലമുണ്ടാകൂ. - അമേയ പറയുന്നു.
ഇഷ്ടവിഭവങ്ങളെല്ലാം ഡയറ്റ് സമയത്ത് ഒഴിവാക്കിയെന്നും അമേയ പറയുന്നു. ചോറും മീൻ വറുത്തതുമാണ് ഏറെയിഷ്ടം, പക്ഷേ ഇപ്പോൾ വല്ലപ്പോഴുമേ കഴിക്കാറുള്ളു. ചോക്ലേറ്റും മധുര ഉത്പന്നങ്ങളും പാടേ ഉപേക്ഷിച്ചു. പരമാവധി ചോറ് കുറച്ച് ഗോതമ്പ് വിഭവങ്ങളാണ് കഴിക്കാറുള്ളത്. ഡയറ്റ് സമയത്ത് ഗ്രീൻ ടീ ശീലമാക്കിയതും ഗുണമായി. രണ്ടുമാസം കഠിനമായി വർക്കൗട്ട് ചെയ്യുകയും ഡയറ്റും ചെയ്തു. അങ്ങനെയാണ് വണ്ണം കുറച്ചതെന്നും താരം പറയുന്നു.
Content Highlights: