ക്ഷയരോഗികളിൽ 25 ശതമാനവും ഇന്ത്യയിൽ, കനത്ത മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

തൃശ്ശൂർ: ഇന്ത്യക്ക് കനത്ത മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടനയുടെ ക്ഷയരോഗ റിപ്പോർട്ട്. 2024-ലെ രോഗികളിൽ 25 ശതമാനവും ഇന്ത്യയിലാണെന്നതാണ് ഭീഷണി. എന്നാൽ, ഒൻപതുവർഷംകൊണ്ട് രോഗനിരക്കിൽ 21 ശതമാനം കുറവുണ്ടായെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലിപ്പോൾ 27,10,000 രോഗികളാണുള്ളത്. ഇതിൽ 37,000 പേർ എച്ച്‌ഐവി ബാധിതർ. 1,30,000 പേർക്ക് ഔഷധപ്രതിരോധശേഷിയുള്ള ക്ഷയബാധയാണ്. എച്ച്‌ഐവി ബാധിതരല്ലാത്ത മൂന്നുലക്ഷംപേർ ക്ഷയം പിടിപെട്ട് മരിച്ചു. എച്ച്‌ഐവി ബാധിതരായ രോഗികളിൽ 5300 പേരാണ് മരിച്ചത്.
എണ്ണത്തിൽ രണ്ടാമതുള്ള ഇൻഡൊനീഷ്യയിൽ 10,80,000 രോഗികളാണുള്ളത്. മൂന്നാംസ്ഥാനത്തുനിൽക്കുന്ന ഫിലിപ്പീൻസിൽ 7,24,000 രോഗികളും നാലാമതുള്ള ചൈനയിൽ 6,96,000 രോഗികളുമാണുള്ളത്.
അതേസമയം, രോഗസാന്നിധ്യം കൂടുതലുള്ള രാജ്യങ്ങളെക്കാൾ മികച്ച നിരക്കിൽ-92 ശതമാനം- ചികിത്സാസൗകര്യം ഒരുക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
Content Highlights: WHO Warns India: TB Crisis Deepens as 25% of Global Cases Emerge from the Nation