പന്നിപ്പനി വർധിക്കുന്നു, കോവിഡിനെപ്പോലെ വ്യാപനം ഉണ്ടാകില്ലെന്ന്‌ ഐ.സി.എം.ആർ.

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

ന്യൂഡൽഹി: രാജ്യത്ത് പന്നിപ്പനി (എച്ച് 1 എൻ 1) ബാധ വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 69,000 പേരിൽ രോഗം കണ്ടെത്തി. മഹാരാഷ്ട്രയിലും ഡൽഹിയിലും കേരളത്തിലുമാണ് കൂടുതൽ രോഗികൾ. കോവിഡ്പോലെ അതിതീവ്ര വ്യാപനശേഷി ഈ വൈറസിനില്ലാത്തതിനാൽ രോഗവ്യാപനം അധികം നീണ്ടുനിൽക്കില്ലെന്നു ഐ.സി.എം.ആർ. അറിയിച്ചു.

മങ്കിപോക്സ്: അടിയന്തരമായി വാക്‌സിൻ വാങ്ങേണ്ടതില്ലെന്ന് കേന്ദ്രം

മങ്കിപോക്സ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അടിയന്തരമായി വാക്സിൻ വാങ്ങേണ്ടതില്ലെന്ന് കേന്ദ്രം. രാജ്യത്ത് പത്തുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യം വന്നാൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വാക്സിൻ ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്ത പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അദാർ പൂനെവാലയും പദ്ധതി നിർത്തിവെച്ചതായി സ്ഥിരീകരിച്ചു. വാക്സിൻ നിർമിക്കാൻ ലൈസൻസുള്ള ലോകത്തെ ഏകകമ്പനിയായ ഡെൻമാർക്കിലെ ബവേറിയൻ നോർഡിക്കുമായി ചേർന്ന് ഇന്ത്യയിൽ വാക്സിനെത്തിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിച്ചിരുന്നു. തദ്ദേശീയ വാക്സിൻ വികസിപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: swine flu cases increase in india, monkeypox vaccine