നടി സുസ്മിത സെന്നിന്റെ ഫിറ്റ്‌നസ് രഹസ്യമറിയാമോ ; ഡയറ്റിലുള്ളത് ഇതൊക്കെ

ബോളിവുഡ് താരം സുസ്മിത സെന്നിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഡയറ്റിലും ഫിറ്റ്‌നസിലും താരം നല്‍കുന്ന പ്രാധാന്യം ആരാധകരോട് സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.
2023-ലാണ് ഹൃദയാഘാതത്തെ അവര്‍ അതിജീവിച്ചത്. ഫിറ്റ് ആയി ഇരുന്നാലും നിങ്ങള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അര്‍ഥമില്ലെന്ന് സുസ്മിത സെന്‍ പറഞ്ഞിരുന്നു.ശരീരത്തിന് എന്താണ് ആവശ്യമെന്നതിനെക്കുറിച്ചും അതു നല്‍കുന്ന സൂചനകളെക്കുറിച്ചും ബോധ്യമുണ്ടായിരിക്കണം. താന്‍ എന്നും ജീവിതം ആഘോഷിക്കുന്നയാളാണ്. അതിലൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ ശരീരത്തേക്കുറിച്ചും അതിന് എന്തെല്ലാം വേണം എന്നതിനേക്കുറിച്ചും കൂടുതല്‍ ബോധവതിയായിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുസ്മിതയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ നൂപുര്‍ ശിഖരെ സുസ്മിതയുടെ വര്‍ക്കൗട്ടിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തന്റെ ഹോം ജിമ്മില്‍ ആഴ്ചയില്‍ നാല് സെഷനുകളിലായി രണ്ട് മണിക്കൂര്‍ വീതം സുസ്മിത വ്യായാമം ചെയ്യാറുണ്ടെന്ന് നൂപൂര്‍ പറഞ്ഞു.
താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോകള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്‌നസിനായി ഡയറ്റിലും വലിയ ശ്രദ്ധ നല്‍കുന്ന നടിയാണ് സുസ്മിത സെന്‍.
ധാരാളം പച്ചക്കറികളും ഗ്രില്‍ഡ് ചെയ്ത മത്സ്യവും അവരുടെ ഭക്ഷണത്തിലെ പ്രധാന ഭക്ഷണങ്ങളാണ്. സുസ്മിത സെന്‍ ദിവസവും ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും നൂപുര്‍ പറയുന്നു. രാത്രിയില്‍ വളരെ ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണമാണ് സുസ്മിതയുടെ അത്താഴം. സൂപ്പുകളും സലാഡുകളും ഗ്രില്‍ ചെയ്ത പച്ചക്കറികളും ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണെന്നും നൂപുര്‍ പറഞ്ഞു.
Content Highlights: Sushmita Sen`s Fitness Routine: Workout & Diet Secrets