കണ്ണൂരില്‍ മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്ക്

Representative Image | Photo: Canva.com
Representative Image | Photo: Canva.com

പരിയാരം: കണ്ണൂരില്‍ ചികിത്സയിലുള്ള വ്യക്തിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും സമാനമായ രോഗലക്ഷണങ്ങളുണ്ട്. ഇയാളുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ മാത്രമേ രോഗബാധിതനാണോ എന്നതില്‍ വ്യക്തത വരുകയുള്ളൂ.

Content Highlights: monkeypox confirmed kannur