മനസ്സ് സന്തോഷിച്ചാൽ രോഗപ്രതിരോധം മെച്ചപ്പെടുമെന്ന് പുതിയ പഠനം

നമ്മുടെ മനസ്സ് വിചാരിച്ചാൽ ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളെക്കൊണ്ട് കൂടുതൽ പണിയെടുപ്പിക്കാനാവുമോ? മനസ്സ് സന്തോഷിച്ചാൽ ശരീരം രോഗപ്രതിരോധത്തിന് സജ്ജമാകുമെന്നാണ് പുതിയപഠനങ്ങൾ.
പോസിറ്റീവ് ചിന്തകൾക്ക് വാക്‌സിനുകളോടുള്ള ശരീരത്തിന്റെ പ്രതിരോധപ്രതികരണം വർധിപ്പിക്കാൻകഴിയുമെന്ന് ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.
കരൾവീക്കം പ്രതിരോധിക്കാനായി നൽകുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ എടുക്കുന്നതിനുമുൻപ് പരീക്ഷണവിധേയരാക്കിയ കുറച്ചുപേരോട് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻപറഞ്ഞു. ഫലംവന്നപ്പോൾ ശുഭചിന്തയോടെ വാക്‌സിനെടുത്തവരുടെ ശരീരത്തിൽ, അല്ലാത്തവരെക്കാൾ രോഗപ്രതിരോധത്തിനുള്ള കൂടുതൽ ആന്റിബോഡികളുണ്ടായതായി കാണപ്പെട്ടു.
നമ്മുടെ തലച്ചോറിലെ വെൻട്രൽ ടെഗ്മെന്റൽ ഏരിയ (വിടിഎ), നമ്മൾ നല്ലകാര്യങ്ങൾ ചിന്തിക്കുമ്പോഴോ സന്തോഷമായിരിക്കുമ്പോഴോ ഇവിടം ഉത്തേജിക്കപ്പെടും. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉന്മേഷംനൽകുമെന്നാണ് പഠനം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശാസ്ത്രമാസികകളായ നേച്ചർ മെഡിസിൻ, ഗാർഡിയൻ, ഇൻഡിപെൻഡന്റ്, സയന്റിഫിക് അമേരിക്കൻ തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: Discover how positive thoughts and happiness can significantly boost your body`s immune response and antibody production. Learn more