ഇരുമ്പിന്റെ അപര്യാപ്തത ആരോഗ്യത്തെ ബാധിക്കും; സ്ത്രീകൾ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ഡോക്ടർ പറയുന്നു

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിവായി ക്ഷീണവും തളർച്ചയും തോന്നാറുണ്ടോ? എത്ര വിശ്രമിച്ചിട്ടും രാത്രി മുഴുവൻ ഉറങ്ങിയിട്ടും ഉണർന്നിരിക്കുമ്പോൾ പ്രയാസപ്പെടുന്നുണ്ടോ? ഈ പ്രശ്നം ഒരുപക്ഷേ പലരും വിചാരിക്കുന്നതുപോലെ സമ്മർദ്ദത്തിന്റേതാകണമെന്നില്ല. മറിച്ച്, ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതാകാം. ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ, മോശം ഭക്ഷണക്രമം എന്നിവമൂലം സ്ത്രീകളിൽ ഇരുമ്പിന്റെ കുറവുണ്ടാകുന്നത് സാധാരണമാണെന്ന് പറയുകയാണ് ഡോ. തൃപ്തി രഹേജ. ഇരുമ്പിന്റെ അളവ് കുറയുന്നത് ടിഷ്യൂകളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും ക്ഷീണത്തിന് കാരണമാകുകയും ചെയ്യും. വിഷയം നീണ്ടുനിൽക്കുന്നത് വിളർച്ചയ്ക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.

സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ

  • മതിയായ വിശ്രമത്തിന് ശേഷവും തുടർച്ചയായ ക്ഷീണം.
  • വിളറിയതോ മങ്ങിയതോ ആയ ചർമം.
  • ചെറിയ വ്യായാമം ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടുക.
  • തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, ഓർമക്കുറവ്
  • അമിതമായ മുടികൊഴിച്ചിൽ. പെട്ടെന്ന് പൊട്ടിപ്പോകുന്ന നഖങ്ങൾ.
  • ഇടയ്ക്കിടെയുള്ള അണുബാധകൾ.

എന്ത് കഴിക്കാം

  • ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണമകറ്റാൻ നല്ലതാണ്. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ചയെ തടയാൻ ഗുണം ചെയ്യും. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് കൂടുതൽ നല്ലതാണ്. ഇതിൽ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഇത് മെച്ചപ്പെടുത്തും.
  • റെഡ് മീറ്റ് കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. പയറുവർഗങ്ങളും ഭക്ഷണത്തിലുൾപ്പെടുത്തണം. ഇവയിലെല്ലാം ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും വിളർച്ചയെ തടയാൻ ഉപകരിക്കും.നിലക്കടലയും ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാൻ സഹായിക്കും.
  • ഉലുവയിലയും ഇരുമ്പിന്റെ മികച്ച സ്രോതസാണ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ ഗുണം ചെയ്യും.ഇരുമ്പിന്റെ മികച്ച കലവറയാണ് ശർക്കര. അതിനാൽ ശർക്കര കഴിക്കുന്നത് ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാനും വിളർച്ച തടയാനും സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover common iron deficiency symptoms in women, understand who`s at higher risk, and learn why maintaining iron is crucial for energy and oxygen transport.