ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സുരക്ഷിതമോ?; ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമെന്ന് ഫിറ്റ്നസ് കോച്ച്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായ മാര്‍ഗമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ രീതിക്ക് പ്രചാരമേറുകയാണുണ്ടായത്. മെച്ചപ്പെട്ട രീതിയില്‍ വണ്ണം കുറയുമെന്ന് അവകാശപ്പെടുന്ന ഈ ഫാസ്റ്റിങ് രീതി എല്ലാവർക്കും ഒരേപോലെ ​ഗുണകരമാവില്ലെന്ന് പറയുകയാണ് ഫിറ്റ്നസ് കോച്ച് ഭാവിക പട്ടേൽ. 

ഇടവേളകളിൽ മാത്രം ഭക്ഷണം കഴിക്കുന്നത്  ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, ദഹനത്തേയും കൊഴുപ്പ് ഇല്ലാതാക്കുന്നതിനും  ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് മികച്ച ഫലം നൽകും. എന്നാൽ, എല്ലാവർക്കും ഈ രീതി അനുയോജ്യമല്ല. പിസിഒഎസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയുള്ള സ്ത്രീകൾക്ക് ഈ രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. 

ഇന്റര്‍മിറ്റന്റ് രീതിയുടെ ദോഷങ്ങൾ
1. ഉയർന്ന കോർട്ടിസോൾ

ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരം സമ്മർദ്ദത്തിലാണെന്ന് സൂചിപ്പിക്കുകയും കോർട്ടിസോൾ നില വർധിപ്പിക്കുകയും ചെയ്യും. ഇത് ഉത്കണ്ഠ, ക്ഷീണം, വയറിലെ കൊഴുപ്പ് കൂടുന്നതിന് വരെ കാരണമാകാം.

2. ഹോർമോൺ അസന്തുലിതാവസ്ഥ
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി സ്ത്രീകളിൽ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഹോർമോണുകളുടെ അളവ് താളം തെറ്റിക്കാൻ സാധ്യതയുണ്ട്. ഇത് ആർത്തവചക്രത്തേയും മാനസികാവസ്ഥയേും എന്തിന് പ്രത്യുത്പാദനത്തെപ്പോലും ബാധിച്ചേക്കാം. 

3. മെറ്റബോളിസം
അമിതമായ ഫാസ്റ്റിങ് മെറ്റബോളിസം പതുക്കെയാക്കാൻ സാധ്യതയുണ്ട്. ഇത് ഭാരം കുറയുന്നത് തടയുകയും കാലക്രമേണ ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്തേക്കാം.

4. ദഹനസംബന്ധമായ പ്രശ്നങ്ങൾ 
ക്രമമല്ലാത്ത ഭക്ഷണരീതികൾ വയറുവീർക്കുന്നതിനും അസിഡിറ്റി, മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

Content Highlights: Intermittent Fasting: Benefits, Risks, and Who Should Avoid It