ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഓറൽ കാൻസർ പരിശോധന നടത്തി

കുന്നംകുളം: ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കുന്നംകുളം ബ്രാഞ്ച് കേരള വനം വകുപ്പുമായി സഹകരിച്ച് ആദിവാസി ഊരുകളിൽ നടത്തിവരുന്ന ഓറൽ കാൻസർ സ്‌ക്രീനിങ് അവബോധന ക്യാമ്പ് മണിയൻക്കിണർ ഉന്നതിയിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 15-ന് നടത്തിയ പരിപാടിയിൽ ഓറൽ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനുള്ള പരിശീലനവും അവബോധവും സംഘടിപ്പിച്ചു.
ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി, ആദിവാസി ക്ഷേമം വകുപ്പ് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പീച്ചിയിലെ ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ രാജേഷ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഐഡിഎ ബ്രാഞ്ചിന്റെ പ്രസിഡന്റ് ഡോ.ഫസലു റഹ്‌മാൻ ചടങ്ങിൽ മുഖ്യ അഥിതിയായി.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ പാണഞ്ചേരി പഞ്ചായത്ത് മെമ്പർ സനൽ പ്രധാന അഥിതിയായി പങ്കെടുത്തു. ഡോ.ജിജിൻ ജോയ് പനയ്ക്കൽ, ഡോ.സോണ ടി.പി, ഡോ.ട്രിബോ പി സാജി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
പരിശീലന സെഷനുകൾക്ക് ശേഷം 50 പേർക്ക് ഓറൽ രോഗങ്ങളുടെ സ്‌കീനിങ് നടത്തി. ഡോ.സാന്ദ്ര, ഡോ.ട്രിബോ പി സാജി, ഡോ.സോണ, ഡോ.ജിബി എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.
Content Highlights: IDA Kunnamkulam & Forest Dept. conducted an oral cancer screening camp in tribal settlements. Early detection awareness & free screening provided.