അർബുദചികിത്സയ്ക്ക് പ്രതിരോധകോശങ്ങൾ വികസിപ്പിച്ച് ഐ.ഐ.ടി. ബോംബെ

മുംബൈ: അർബുദചികിത്സകൾക്കായി ലാബിൽ വികസിപ്പിച്ച രോഗപ്രതിരോധ കോശങ്ങളുമായി ഐ.ഐ.ടി. ബോംബെ. ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയുടെ സഹകരണത്തോടെയാണിത്.
ഐ.ഐ.ടി. ബോംബെയിലെ ബയോ സയൻസസ് ആൻഡ് ബയോ എൻജിനിയറിങ് വിഭാഗത്തിൽനിന്നുള്ള പ്രൊഫ. പ്രകൃതി തായാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് വികസിപ്പിച്ചെടുത്തത്. മൊണാഷ് സർവകലാശാലയിലെ പ്രൊഫ. നീൽ കാമറൂണുമായി സഹകരിച്ചായിരുന്നു പഠനം.
രോഗിയുടെ രക്തത്തിൽനിന്ന് ടി സെല്ലുകളെടുത്ത് ലബോറട്ടറിയിൽവെച്ച് അവയിൽ മാറ്റംവരുത്താനാവും. അവ അർബുദകോശങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും. ഈ പരിഷ്കരിച്ച കോശങ്ങൾ പിന്നീട് വലിയ അളവിൽ വളർത്തും. അർബുദത്തോട് പോരാടാൻ രോഗിയുടെ രക്തപ്രവാഹത്തിലേക്ക് വീണ്ടും ചേർക്കും.
Content Highlights: IIT Bombay Develops Lab-Grown Immune Cells for Advanced Cancer Treatment