വല്ലപ്പോഴും കഴിക്കുന്ന ഭക്ഷണമല്ല പ്രശ്നം, ഹൃദയത്തെ ബാധിക്കുന്നത് ദൈനംദിന ശീലങ്ങൾ; ഡോക്ടറുടെ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രായം കൂടുന്നതോടെ മനുഷ്യർക്ക് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സന്ധിവാതം, അർബുദം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും വർധിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ചില ആരോഗ്യകരമായ ശീലങ്ങളും ഭക്ഷണക്രമവും പാലിക്കുന്നത് നമ്മെ ആരോഗ്യകരമായ വാർധക്യം കൈവരിക്കാൻ സഹായിച്ചേക്കും.

ഇപ്പോഴിതാ, ഈ ജീവിതശൈലി ശീലങ്ങൾ നേരത്തെ തുടങ്ങുന്നതിൽ ഒരു തെറ്റുമില്ലെന്ന് പറയുകയാണ് കാർഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോജ്‌രാജ്. വാർധക്യത്തെക്കുറിച്ച് നമ്മൾ തെറ്റിദ്ധരിക്കുന്ന മൂന്ന് കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

പലരും കരുതുന്നത് വാർധക്യമെന്നാൽ മുഖത്തെ ചുളിവുകളും അല്ലെങ്കിൽ ജനിതകമായ കാര്യങ്ങളുമാണ് എന്നാണ്. എന്നാൽ, 20 വർഷത്തിലേറെയായി ഹൃദയത്തെക്കുറിച്ച് പഠിക്കുന്ന തനിക്ക് അത് അങ്ങനയല്ലെന്ന് പറയാൻ കഴിയും. മുഖം പ്രായം പറയുന്നതിനും വളരെ മുൻപ് തന്നെ ഹൃദയം അത് വെളിപ്പെടുത്തുന്നു. വല്ലപ്പോഴും കഴിക്കുന്ന ഭക്ഷണമല്ല പ്രധാനം. മറിച്ച്, 'ആരോഗ്യകരം' എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് നിങ്ങൾ പിന്തുടരുന്ന ദൈനംദിന ശീലങ്ങളാണ് യഥാർഥത്തിൽ ആരോഗ്യത്തെ ബാധിക്കുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Content Highlights: Cardiologist warns daily habits impact heart health more than occasional food choices. Learn about healthy aging and avoid common misconceptions.