വ്യായാമം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമോ?; പുതിയ പഠനം പറയുന്നത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. ഇപ്പോഴിതാ, വ്യായാമം ചെയ്യുന്നത് സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. Breast Cancer Research and Treatment ജേണലിൽ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സ്തനാർബുദത്തെ അതിജീവിച്ച 32 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിംഗോ (HIIT) ഭാരോദ്വഹനമോ അവരുടെ ശരീരത്തിലെ രാസഘടനയിൽ മാറ്റം വരുത്തിയതായി ​ഗവേഷണത്തിൽ കണ്ടെത്തി. തുടർന്ന്, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ സഹായിക്കുന്ന ചില മോളിക്യൂളുകൾ അവരുടെ രക്തത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരുന്നകായും ​ഗവേഷണം പറയുന്നു.

വ്യായാമം ചെയ്യുന്ന കാൻസർ അതിജീവിച്ചവർക്ക് രോഗം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് പല ഡോക്ടർമാരും നേരത്തേ പറയുന്ന കാര്യമാണ്. നമ്മൾ പേശികളെ ഉപയോ​ഗപ്പെടുത്തുമ്പോൾ അവ myokines എന്ന പ്രത്യേക ഹോർമോണുകളെ രക്തത്തിലേക്ക് കടത്തിവിടുന്നു. ഇവ കാൻസറിനെതിരേ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

Content Highlights: Exercise May Inhibit Breast Cancer Cell Growth: New Study