പല്ലിനിടയില്‍ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്രശ്‌നങ്ങളും ; പരിഹാരങ്ങളറിയാം

#ഡോ. ജി.ആര്‍. മണികണ്ഠന്‍
representative image|photo:canva
representative image|photo:canva

പ്രായമേറുമ്പോള്‍ പലര്‍ക്കും പല്ലിലെ കേടുകള്‍ കൂടും.ചിലര്‍ക്ക് പല്ലുകളുടെ എണ്ണം കുറയും. ചിലരെങ്കിലും വെപ്പുപല്ലിനെ ആശ്രയിക്കും. കഷ്ടപ്പെട്ട് ഭക്ഷണംകഴിക്കുന്നതിനിടെ പലപ്പോഴും പല്ലുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഈ ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി നീക്കം ചെയ്യുന്നവര്‍ നന്നേ കുറവാണ്. സേഫ്റ്റിപിന്‍,തീപ്പെട്ടിക്കൊള്ളി, ടൂത്ത് പിക്ക് തുടങ്ങിയവയാണ് പലരുടെയും ഇതിനുള്ള ഉപാധി. പലര്‍ക്കും ഇതിന്റെ ദോഷവശങ്ങള്‍ അറിയില്ലെന്നതാണ് വാസ്തവം. വളരെമൃദുവായ ഇന്റര്‍ഡെന്റല്‍ പാപ്പില്ല എന്ന പല്ലുകള്‍ക്കിടയിലെ മോണയുടെ ഭാഗത്തിന് ഇത് കൂടുതല്‍ ക്ഷതമേല്‍പ്പിക്കും.

പ്രശ്നങ്ങള്‍

*മോണയില്‍നിന്ന് രക്തസ്രാവം

*അസഹ്യമായ വേദന

*വായ്നാറ്റം

*മോണയില്‍ നീര്‍വീക്കം

*പഴുപ്പുവരുക


തടയാന്‍

* രണ്ടുനേരം ശരിയായരീതിയില്‍ ബ്രഷിങ്: മേല്‍ത്താടിയില്‍ മുകളില്‍നിന്നും താഴേക്ക് ഒരു കോണ്‍കൊടുത്തു കൊണ്ട് മൂന്നുപല്ലുകള്‍ വീതം ചെയ്ത് പൂര്‍ത്തീകരിക്കുക, കീഴ്ത്താടിയില്‍ ഇതേരീതിയില്‍ താഴെനിന്ന് മുകളിലേക്ക് ബ്രഷ് ചെയ്യുക. മീഡിയം ഫ്‌ലെക്‌സിബിള്‍ പിടിയുള്ള ടൂത്ത് ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റും ഉപയോഗിക്കണം.

*ഡെന്റല്‍ഫ്‌ലോസ് എന്ന പ്രത്യേകതരം നൂലുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാം.

*വെള്ളമുപയോഗിച്ച് വൃത്തിയാക്കുന്ന ജല ഫ്‌ലോസര്‍ ഉപകരണം ഉപയോഗിക്കാം. ഇത് മൂന്നുതരം വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയും. മൊബൈല്‍ ഫോണ്‍പോലെ ചാര്‍ജ് ചെയ്ത് ഇത് ഉപയോഗിക്കാം.

*ശാസ്ത്രീയമായി അടച്ചെടുക്കുന്ന ബയോക്ലിയര്‍ ഫില്ലിങ്ങുകള്‍ ഉപയോഗിക്കാം.

*മോണരോഗവിദഗ്ധനെ കണ്ട് ആറുമാസത്തിലൊരി ക്കല്‍ പരിശോധിക്കാം.

(തിരുവനന്തപുരം ഗവ. അര്‍ബന്‍ ഡെന്റല്‍ ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റ് പെരിഡോണ്‍ടിസ്റ്റാണ് ലേഖകന്‍)
 

Content Highlights: brushing,flossing,teeth,dental health,food