കര്‍ദാഷിയാന്റെ മൂക്കിന്റെ ഭംഗി കൂട്ടിയ ഇന്ത്യൻ ഡോക്ടര്‍, ക്ലയന്റുകളിൽ വമ്പന്മാർ; ആരാണ് രാജ് കനോഡിയ?

താൻ മുഖത്ത് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും റൈനോപ്ലാസ്റ്റിയെക്കുറിച്ചുമെല്ലാം ക്ലോയ് കര്‍ദാഷിയാൻ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഈ വേളയിൽ ഇന്ത്യൻ വംശജനായ സർജൻ ഡോ. രാജ് കനോഡിയയെക്കുറിച്ചും അവർ പരാമർശിച്ചു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോസ്മെറ്റിക് ഡോക്ടർ ജോണി ബെറ്ററിഡ്ജിനോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ ഡോ. ജോണി ബെറ്ററിഡ്ജ് കഴിഞ്ഞ 15 വർഷത്തിനിടെ കർദാഷിയാന്റെ മുഖത്ത് വന്ന മാറ്റങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചു. ഇതിന് താഴെ കമന്റിട്ട ക്ലോയ് ഇക്കാര്യങ്ങളെല്ലാം താൻ മുമ്പ് സമ്മതിച്ചതാണെന്ന് ചൂണ്ടിക്കാട്ടി. മൂക്കിലെ ശസ്ത്രക്രിയയെക്കുറിച്ച് സൂചിപ്പിച്ച അവർ അവിടെ ഡോ. കനോഡിയയെ ടാഗ് ചെയ്യുകയും ചെയ്തു. "നോസ് ജോബ് @drkanodia90210," അവർ കുറിച്ചു.
ആരാണ രാജ് കനോഡിയ?
"ഡോക് ഹോളിവുഡ്" എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ രാജ് ലോസ് ആഞ്ജലീസിലാണ് ജോലി ചെയ്യുന്നത്. മൂക്കിന്റെ വലിപ്പവും ആകൃതിയും ശസ്ത്രക്രിയയിലൂടെ ശരിയാക്കുന്ന റൈനോപ്ലാസ്റ്റി ഫേഷ്യൽ റീജുവനേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്ലാസ്റ്റിക് സർജനാണ് രാജ്. നിരവധി സെലിബ്രിറ്റി ഷോകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പല ഹോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാർ, മോഡലുകൾ എന്നിവരും അദ്ദേഹത്തിന്റെ ക്ലയന്റുകളാണ്.
കര്‍ദാഷിയാന്‍ സഹോദരിമാരും യുഎസിലായാതിനാല്‍ ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. പോപ് താരം ബ്രിട്ട്‌നി സ്പിയേഴ്‌സ്, ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ എന്നിവരെല്ലാം ഡോക്ടര്‍ കനോഡിയയുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ആരും പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. ക്ലോയ് മാത്രമാണ് മൂക്കിന്റെ ആകൃതി മാറ്റിയ വിവരം പങ്കുവെച്ചത്.
Content Highlights: Khloe Kardashian Confirms Rhinoplasty: Dr. Raj Kanodia's Role