മൂന്ന് വർഷംകൊണ്ട് 27 കിലോ കുറച്ച് ഡോക്ടർ; ശ്രദ്ധിച്ചത് ഈ മൂന്ന് കാര്യങ്ങൾ, ടിപ്സ് പങ്കുവെച്ചു

വീഡിയോയിൽ നിന്ന് | Photo: Instagram:dr.fitmum
വീഡിയോയിൽ നിന്ന് | Photo: Instagram:dr.fitmum

രീരഭാരം കുറയ്ക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അച്ചടക്കവും സ്ഥിരതയും ചിട്ടയായ വ്യായാമവുമെല്ലാം ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇപ്പോഴിതാ, അമിതഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർക്കായി ഡോക്ടർ ഭാവന ആനന്ദ് പങ്കുവെച്ച ടിപ്സാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ.

മൂന്ന് വർഷം കൊണ്ട് 27.4 കിലോഗ്രാം ഭാരം കുറയ്ക്കാൻ സഹായിച്ച മൂന്ന് ആരോഗ്യ ശീലങ്ങളാണ് ഭാവന പങ്കുവെച്ചത്. 2022 ഡിസംബറിൽ 84 കിലോഗ്രാം ഭാരമുണ്ടായിരുന്ന അവർ 2025-ൽ 56.6 കിലോഗ്രാമായി കുറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ കുറുക്കുവഴികളില്ലെന്ന് പങ്കുവെച്ച റീലിൽ ഭാവന പറയുന്നു. ജീവിതശൈലിൽ വരുത്തിയ മാറ്റം ഇപ്പോഴും പിന്തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ടിപ്സ് പങ്കുവെച്ചത്.

1. റെസിസ്റ്റൻസ് ട്രെയിനിംഗ്

റെസിസ്റ്റൻസ് ട്രെയിനിംഗ് അല്ലെങ്കിൽ വെയ്റ്റ് ട്രെയിനിംഗ് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലെ പ്രധാന ഘടകമായിരുന്നു. വ്യായാമങ്ങൾ ട്രാക്ക് ചെയ്യാറുണ്ടെന്നും കാലക്രമേണ പുരോഗതി നേടാൻ അത് എന്നെ സഹായിക്കുന്നതായും അവർ പറഞ്ഞു.

2. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം

എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിച്ചു. പേശികളുടെ വളർച്ചയ്ക്കും, മൊത്തത്തിലുള്ള പോഷകത്തിനും പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ വളരെ പ്രധാനമാണ്.

3. ഉറക്കക്രമം പാലിച്ചു

താൻ കൃത്യമായ ദിനചര്യ പാലിച്ചതായി അവർ വ്യക്തമാക്കി. നേരത്തെ ഉറങ്ങുന്നതും, അത്താഴം നേരത്തെ കഴിക്കുന്നതും, അതിരാവിലെ എഴുന്നേൽക്കുന്നതും ശീലമാക്കി. ഇത് ശരീരത്തിന് ആവശ്യമായ വിശ്രമം നൽകി.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Doctor Bhavana Anand shares her weight loss journey, losing 27kg in 3 years. Learn her 3 key tips for healthy weight management.