ആരൊക്കെ കോവിഡ് പരിശോധന നടത്തണം? പുതിയ മാർഗനിർദേശങ്ങൾ അറിയാം

കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ് .
കോവിഡ് പരിശോധനയുടെ ഉദ്ദേശം
- രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുകയും നിരീക്ഷണത്തിലാക്കുകയും പരിചരണം നൽകുകയും ചെയ്യുക.
- 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോഗങ്ങൾ (പ്രമേഹം, രക്താതിമർദം, ഗുരുതര ശ്വാസകോശ രോഗം, വൃക്കരോഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും ഉള്ള രോഗബാധ നേരത്തെ കണ്ടെത്തി എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക.
ആരെയൊക്കെ പരിശോധിക്കണം?
എ. പൊതുവിൽ
- ചുമ, പനി, തൊണ്ടവേദന, രുചി നഷ്ടപ്പെടുക, മണം നഷ്ടപ്പെടുക, ശ്വാസമെടുക്കാൻ പ്രയാസമോ മറ്റ് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ
- ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള അപകടസാധ്യത കൂടിയവർ(60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും മറ്റ് രോഗങ്ങൾ- പ്രമേഹം, രക്താതിമർദം, ഗുരുതര ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം, കാൻസർ, അമിതവണ്ണം തുടങ്ങിയവ) ഉള്ളവരിലും
- രാജ്യാന്തര യാത്രകൾ നടത്തുന്നവർ(രാജ്യം അനുശാസിക്കുന്ന തരത്തിൽ)
- വിമാനത്താവളം, തുറമുഖം, രാജ്യാതിർത്തി പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാർ
ബി. ആശുപത്രിയിൽ
താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ച് ചികിത്സിക്കുന്ന ഡോക്ടർക്ക് കോവിഡ് പരിശോധന നിർദേശിക്കാവുന്നതാണ്.
- പരിശോധിച്ചിട്ടില്ല എന്ന കാരണത്താൽ അടിയന്തര ശസ്ത്രക്രിയകളും പ്രസവവും ഉൾപ്പടെയുള്ള പ്രൊസീജിയറുകൾ താമസിപ്പിക്കരുത്.
- പരിശോധനാ സംവിധാനം ഇല്ല എന്ന കാരണത്താൽ രോഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യരുത്. സാമ്പിൾ ശേഖരിക്കാനും പരിശോധന നടത്തുന്ന ലബോറട്ടറിയിലേക്ക് എത്തിക്കുവാനും ഉള്ള സൗകര്യം എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഉണ്ടാകണം.
- രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത, ശസ്ത്രക്രിയയോ മറ്റ് പ്രൊസീജിയറുകളോ ചെയ്യുന്ന രോഗികൾ, പ്രസവത്തിനായി പ്രവേശിക്കപ്പെട്ടിട്ടുള്ള ഗർഭിണികൾ എന്നിവരെ നിർദേശിക്കപ്പെടുന്നില്ല/ ലക്ഷണങ്ങൾ ഇല്ല എങ്കിൽ പരിശോധിക്കേണ്ടതില്ല.
- ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് ആഴ്ചയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ പരിശോധിക്കേണ്ടതില്ല.
കടപ്പാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേരളസർക്കാർ
Content Highlights: Covid19 test new guidelines by kerala health department
Content Highlights: