കൊറോണ വൈറസിനെ മനുഷ്യരിലെത്തിച്ചത് റക്കൂണോ?; സാധ്യത ഏറെയെന്ന് പഠനം

റക്കൂൺ | Photo: AFP
റക്കൂൺ | Photo: AFP

കോവിഡ് 19 എവിടെനിന്ന് വന്നു? 2019 മുതൽ ശാസ്ത്രലോകം ഉത്തരംതേടുന്ന ചോദ്യമാണിത്. കാരണം കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെങ്കിലും ചൈനയിലെ വുഹാനിലുള്ള ഹുവാനൻ ചന്തയിൽ നിന്നാകണം വൈറസ് മനുഷ്യരിലെത്തിയതെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ ഇതിനകം വന്നിട്ടുണ്ട്‌. ഏതുമൃഗത്തിൽ നിന്നായിരിക്കും വൈറസ് മനുഷ്യരിലെത്തിയതെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത് റക്കൂൺ എന്ന പേരാണ്.

ഹുവാനനൻ ചന്തയിൽ തുകലിനായും മാംസത്തിനായും വിറ്റിരുന്ന റക്കൂണി ൽ (Nyctereutes procyonoides)നിന്നാണ് കോവിഡ് 19-ന്റെ തുടക്കം എന്ന് ആദ്യംമുതൽ സംശയിച്ചിരുന്നു. വവ്വാലുകളിൽനിന്ന് വൈറസ് ബാധിച്ച റക്കൂണുകൾ രോഗം മനുഷ്യരിലെത്തിച്ചു എന്നാണ് കരുതുന്നത്. കോവിഡ് 19-ന് കാരണമായ വൈറസിന്റെ വിഭാഗത്തിലുള്ള സാർസ് കോവ്-2 വൈറസ് റക്കൂണുകളെ ബാധിക്കും.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും രോഗാണുവിനെ ഇവ മറ്റുജീവികളിലേക്ക്‌ പരത്തും. 2003-ൽ കോവിഡിന്‌ സമാനമായ മറ്റൊരു രോഗം മനുഷ്യരിൽ എത്തിച്ചത് റാക്കൂണുകളാണെന്നും സംശയിക്കുന്നു. 2023-ലെ ഒരു പഠനപ്രകാരം ഹുവാനൻ മാർക്കറ്റിൽനിന്ന് 2020-ൽ ശേഖരിച്ച ഡി.എൻ.എ. സാംപിളുകളിൽ സാർസ് കോവ്-2 ബാധിച്ച റാക്കൂണുകളുടെ ഡി.എൻ.എ. കണ്ടെത്തിയതും ഇവയെ ‘പ്രതിപ്പട്ടിക’യുടെ ഏറ്റവും മുകളിൽ എത്തിച്ചിട്ടുണ്ട്.

Content Highlights: Did COVID-19 originate from raccoons in Wuhan`s Huanan market?