2 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും; നടപടികൾ തുടങ്ങി

#Health desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ചുമ, ജലദോഷ സിറപ്പുകൾ നിരോധിച്ചേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മിഷൻ പുറത്തിറക്കിയ 2026-ലെ നാഷണൽ ഫോർമുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് ഇങ്ങനെ നിർദേശം.

2025-ൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഈ രാസവസ്തുക്കൾ കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.

അതിഗുരുതരസാഹചര്യങ്ങളിൽ പരിശോധനകൾക്കുശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശത്തിലുണ്ട്.

Content Highlights: Proposed ban on cough syrups for infants under two years old in 2026., Initiative led by the Ministry of Health and the DCGI., Driven by the detection of toxic substances like ethylene glycol., Exceptions apply only under strict medical supervision for critical cases.