'ചിരി' ഹെല്‍പ്പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 2600 വിളികള്‍

തൃശ്ശൂര്‍: സ്‌കൂളില്‍ പോകാനാകാതെ വീട്ടിലിരിക്കേണ്ടിവരുന്ന കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവിഷ്‌കരിച്ച 'ചിരി' ഹെല്‍പ്പ് ലൈനിലേക്ക് ഇതുവരെ എത്തിയത് 2600 വിളികള്‍.
ജൂലായ് 12-നാണ് പദ്ധതി തുടങ്ങിയത്. ഐ.ജി. പി. വിജയനാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. 9477900200 എന്നതാണ് ചിരിയുടെ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. കുട്ടികള്‍ക്കും അവരുടെ കൂട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളുടെ അഭ്യുദയകാംക്ഷികള്‍ക്കും ഇതിലേക്ക് വിളിക്കാം.
കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ക്ക് ഉടനടി വിദഗ്ധരായവരുടെ കൗണ്‍സിലിങ് ലഭിക്കും. കുട്ടിപ്പോലീസിലെയും ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍ പദ്ധതിയിലെയും മിടുക്കരായവരെ തിരഞ്ഞെടുത്താണ് കൗണ്‍സിലിങ്ങില്‍ പരിശീലനം നല്‍കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ട്, സ്‌കൂളിലെ അന്തരീക്ഷം നഷ്ടപ്പെട്ടതിന്റെ നിരാശ, പ്രണയം നഷ്ടപ്പെടുന്നതിന്റെ വിഷമം, വീടുകളിലെ പ്രശ്‌നങ്ങള്‍, പരാജയഭീതി തുടങ്ങിയവയാണ് കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഏറെയും. കുട്ടികള്‍ വേണ്ടവിധം പഠിക്കാത്തതും മൊബൈല്‍ ഫോണിന് അടിമകളാകുന്നതുമാണ് വീട്ടുകാരുടെ പരാതികളിലേറെയും. ഏറ്റവും കൂടുതല്‍ വിളികളെത്തുന്നത് മലബാര്‍ മേഖലയില്‍ നിന്നാണ്. കണ്ണൂര്‍, മലപ്പുറം ജില്ലകളാണ് മുന്നില്‍.
Content Highlights: Chiri helpline for Kids, Student Police Cadet, Our Responsibility to Children, Health
Content Highlights: