കന്യാകുമാരിയില്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാകേന്ദ്രം

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍സെന്ററിന്റെ നേതൃത്വത്തില്‍ കന്യാകുമാരി ജില്ലാആശുപത്രിയെ കാന്‍സര്‍ ചികിത്സാകേന്ദ്രമായി മാറ്റും. തമിഴ്നാട് സര്‍ക്കാരിന്റെ സഹകരണത്തോടെയാണിത്.
കന്യാകുമാരിയില്‍നിന്നും സമീപജില്ലകളില്‍നിന്നുമായി 560 പേര്‍ ആര്‍.സി.സി.യില്‍ സ്ഥിരമായി ചികിത്സ തേടുന്നുണ്ട്. ഇവര്‍ക്ക് തിരുവനന്തപുരത്തെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടില്‍നിന്നുള്ള രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.
ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലികോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാവിവരം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞുകൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വനചികിത്സ, സഹായകചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും.
Content Highlights: cancer centre at Kanyakumari by Kerala, Health
Content Highlights: