12 ഗ്രാമങ്ങളിലുള്ളവര്‍ക്ക് മുടികൊഴിച്ചില്‍; കാരണം അവ്യക്തം, വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് ICMR

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവ് താലൂക്കിലുള്ള 12 ഗ്രാമങ്ങളിലുള്ളവരുടെ മുടികൊഴിച്ചിലിന് ശമനമായെങ്കിലും ആശങ്ക ഒഴിവായില്ല. മുടികൊഴിച്ചിലിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

കഷണ്ടി വൈറസ് എന്നാണ് ഭീതിയോടെ നാട്ടുകാര്‍ ഇതിനെ വിളിച്ചിരുന്നത്. ഏകദേശം 190-ഓളം പേര്‍ക്കാണ് പെട്ടെന്ന് മുടി കൊഴിയാന്‍ തുടങ്ങിയത്. വെള്ളത്തില്‍ അമിതമായ നൈട്രേറ്റിന്റെ അളവായിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് തന്നെയാണ് മുടികൊഴിച്ചിലിന് കാരണമെന്നുറപ്പാക്കിയിട്ടില്ല.

വെള്ളത്തിന്റെ സാംപിള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.), ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എ.ഐ.ഐ.എം.എസ്.) എന്നീ സ്ഥാപനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഭോപാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ലബോറട്ടറിയിലും ഡല്‍ഹിയിലെ എയിംസ് ലബോറട്ടറിയിലുമായിരിക്കും സാംപിള്‍ പരിശോധിക്കുക.

Content Highlights: Sudden hair loss affecting 190+ people in 12 villages of Buldhana district, Maharashtra