നിപ, അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് രണ്ട് കുട്ടികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപ, അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ രണ്ട് കുട്ടികള്‍ കോഴിക്കോട് ചികിത്സയില്‍. രണ്ടുപേരുടേയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് ചികിത്സയിലുള്ളത്. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച കുട്ടി രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത് . പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നിപ പരിശോധനയ്ക്ക് അയച്ചു.
Read more; ചതവ് , നിറംമാറ്റം എന്നിവയുള്ള പഴങ്ങൾ വാങ്ങരുത്; നിപ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടത്.
വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാവുകയാണ്. റിപ്പോർട്ട് ചെയ്തശേഷം ഏഴുവർഷത്തിനിടെ ആറുപേർക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. മേയ് 21-ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്.
ജലാശയങ്ങൾ വലിയതോതിൽ മലിനമായിക്കൊണ്ടിരിക്കുന്നതാണോ കാരണമെന്ന് പറയാനാവില്ലെന്നും കാലാവസ്ഥ ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ഇത്തരം രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടുചെയ്ത സ്ഥലത്തെ ഉറവിടത്തിൽനിന്ന് മറ്റൊരാൾക്ക് രോഗം റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുമംഗല പറഞ്ഞു. വെള്ളം കുടിച്ചാലും രോഗം പകരില്ല. രക്ഷപ്പെടാൻ സാധ്യത മൂന്നു ശതമാനം മാത്രം.
2018 മുതൽ ഇതുവരെയുള്ള കാലയളവിൽ നാല് തവണയാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടർന്ന് 17 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ൽ പന്ത്രണ്ടുകാരനും 2023 ൽ ഓഗസ്റ്റിലും സെപ്റ്റംബറിലുമായി രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
Content Highlights: amebic meningoencephalitis symptom kannur native child in survilence