മുള്ളാത്ത, പഞ്ചസാര ഗുളിക; കേരളത്തിൽ മറ്റൊരു കാൻസർ കൂടിയുണ്ട്, അടിയന്തര ചികിത്സ വേണ്ടത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകകാൻസർ ദിനത്തിൽ അശാസ്ത്രീയ കാൻസർ ചികിത്സാരീതികളുടെ അപകടങ്ങളേക്കുറിച്ച് പങ്കുവെക്കുകയാണ് ഡോ. സുൽഫി നൂഹു. ഫെയ്​സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാൻസറിന് ലോകപ്രശസ്തർ പോലും സ്വീകരിക്കുന്ന അശാസ്ത്രീയ ചികിത്സയേക്കുറിച്ച് കുറിച്ചിരിക്കുന്നത്.

കുറിപ്പിലേക്ക്...

കാൻസറിനേക്കാൾ 
"ഇമ്മിണി ബലിയ"
ശരിക്കും
ഇമ്മിണിയല്ല വളരെ വലിയ കാൻസറാണ് കേരളത്തിൽ പടർന്നു പിടിക്കുന്നത്.
ലോകപ്രശസ്ത മലയാളിയായാൽ പോരാ സെലിബ്രിറ്റി ആയാൽ മാത്രം പോരാ ചിലർക്കൊക്കെ തലയ്ക്ക് വെളിവ് വേണം.
-ലോക കാൻസർ ദിനം ഫെബ്രുവരി 4-
കാൻസറിനേക്കാൾ വലിയ കാൻസറിനെയാണ്,
 അതുക്കും വളരെ മേലെ നിൽക്കുന്ന വലിയ കാൻസർ ഓർക്കുന്നതാണ് ഉത്തമം.
ആ കാൻസറിൽ പെട്ടുപോയത്  കേരളത്തിലെ ലോകപ്രശസ്തരായ പല മലയാളികളും.
ആ കാൻസറിന്
 _അശാസ്ത്രീയ കാൻസറെന്നോ_ 
_അറിവില്ലാ
കാൻസർ എന്നോ-
_വിഡ്ഢികളുടെ കാൻസർ_ എന്നൊ വിളിക്കാം.
അത്രയ്ക്കും വലിയ വിഡ്ഢിത്തമാണ് ഇവരൊക്കെ കാട്ടിക്കൂട്ടിയത്.
കാൻസർ ചികിത്സ  പ്രതിദിനം ഓരോ നിമിഷവും പുരോഗമനത്തിലേക്ക് കുതിക്കുമ്പോൾ മുൻപുണ്ടായിരുന്ന പല കാൻസറുകളും ചികിത്സിച്ച് ഭേദമാക്കാം എന്ന നിലയിലേക്ക് എത്തുമ്പോൾ ഈ കാൻസർ പിടിപെട്ടവർ പമ്പര വിഡ്ഢിത്തത്തിന്റെ പരകോടിയിൽ എത്തിച്ചേരുന്നത്.
-മുള്ളാത്ത വിഡ്ഢിത്തത്തിലേക്ക്-
-പഞ്ചസാര ഗുളിക മണ്ടത്തരത്തിലേക്കും -
_സിദ്ധ ചികിത്സ ഭോഷ്കിലേക്കും_പോകുന്നു.
 കാൻസർ ചികിത്സയിലെ പ്രധാനപ്പെട്ട ഒരു സൂചന അഞ്ചുകൊല്ലം കഴിഞ്ഞ് എത്ര ശതമാനം ആൾക്കാർ ജീവിച്ചിരിക്കും എന്നുള്ളതാണ്.
 അതിന്  ഫൈവ് ഇയർ സർവൈബൽ റേറ്റ് എന്ന് വിളിക്കും .
തൈറോയ്ഡ് കാൻസറിന് അത് 98 ശതമാനമാണ്.
അതായത് അഞ്ചുകൊല്ലം കഴിഞ്ഞ് 98% ആൾക്കാരും ജീവിച്ചിരിക്കുന്നു
 പ്രോസ്റ്റേറ്റ് കാൻസറിന് 97
വൃഷണത്തിലെ അർബുദത്തിന് 95
മെലനോമ പോലെയുള്ള കാൻസറിന്റെ  94 എന്നിങ്ങനെ പോകുന്നു കണക്കുകൾ .
ചില കാൻസറുകൾക്ക് ചികിത്സയുടെ പലപ്രാപ്തി കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കകം  വൻ കുതിച്ചുചാട്ടം കാണാതെ പോകരുത്.
ചിലതിന്   ഫലപ്രാപ്തിയുടെ വർദ്ധനവ് നാല്,അഞ്ചു ഇരട്ടിയാണ്
ലിംഫോമയ്ക്ക് അത് 47 ശതമാനത്തിൽ നിന്നും 74 ശതമാനത്തിലേക്ക്.
രക്താർബുദത്തിന് 34 ഇൽ നിന്നും 66% ത്തിലേക്ക്
അങ്ങനെ തുടങ്ങി ആ പട്ടികയും വളരെ നീണ്ടതാണ്.
അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ ചിലരൊക്കെ ഈ "ഇമ്മിണി വലിയ  കാൻസർ" പിടിപെടുന്നത്.
ഈ കാൻസർ ദിനത്തിൽ ഓർക്കേണ്ടത് , ഓർമിപ്പിക്കപ്പെടേണ്ടതും കാൻസറിന് ചില ലോകപ്രശസ്തർ സ്വീകരിക്കുന്ന അശാസ്ത്രീയ ചികിത്സ തന്നെ.
സെലിബ്രിറ്റി ആയാൽ മാത്രം പോരാ ,
ലോകം അറിയുന്ന മലയാളിയായാൽ പോരാ 
തലയ്ക്ക് അകത്ത് അല്പം വെളിവ് വേണമെന്ന് പറയേണ്ടി വരും.
കാൻസറിനൊപ്പം ഈ ഇമ്മിണി വലിയ കാൻസർ ചികിത്സിച്ചേ തീരൂ.

Content Highlights: dr sulfi noohu facebook note on cancer